x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ണാ​ഘോ​ഷം സാം​സ്കാ​രി​ക ഘോ​ഷ​യാ​ത്ര​യോ​ടെ സ​മാ​പി​ച്ചു

വെബ് ഡെസ്ക്
Published: September 3, 2026 04:51 AM IST | Updated: September 3, 2026 04:51 AM IST

ആ​റ്റി​ങ്ങ​ൽ: ര​ണ്ടാ​ഴ്ച​ക്കാ​ലം നീ​ണ്ടു​നി​ന്ന ആ​റ്റി​ങ്ങ​ൽ ന​ഗ​ര​സ​ഭ​യു​ടെ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്കg സാം​സ്കാ​രി​ക ഘോ​ഷ​യാ​ത്ര​യു​ടെ സ​മാ​പ​നം. തെ​യ്യം, തി​റ, തി​രു​വാ​തി​ര, കൈ​കൊ​ട്ടി​ക്ക​ളി, ഒ​പ്പ​ന, കോ​ൽ​ക്ക​ളി, ദ​ഫ്മു​ട്ട്, പൂ​ക്കാ​വ​ടി, പു​ലി​ക​ളി തു​ട​ങ്ങി​യ ക​ലാ​രൂ​പ​ങ്ങ​ൾ റോ​ഡി​ൽ ദൃ​ശ്യ വി​രു​ന്നായി.

ചെ​ണ്ട​മേ​ളം, ബാ​ൻ​ഡ്, താ​യ​മ്പ​ക തു​ട​ങ്ങി​യ വാ​ദ്യ​മേ​ള​ങ്ങ​ൾ താ​ളം പ​ക​ർ​ന്നു. ഇ​രു​പ​തോ​ളം നി​ശ്ച​ല ദൃ​ശ്യ​ങ്ങ​ളും ഘോ​ഷ​യാ​ത്ര​യു​ടെ ഭാ​ഗ​മാ​യി.
സാ​മൂ​ഹി​ക വി​പ​ത്തു​ക​ൾ​ക്ക് എ​തി​രാ​യ സ​ന്ദേ​ശ​ങ്ങ​ൾ ഉ​യ​ർ​ത്തു​ന്ന​വ​യാ​യി​രു​ന്നു നി​ശ്ച​ല ദൃ​ശ്യ​ങ്ങ​ൾ. ഇ​ന്ത്യ​യു​ടെ ശാ​സ്ത്ര സാ​ങ്കേ​തി​ക മു​ന്നേ​റ്റ​ങ്ങ​ളും സാം​സ്കാ​രി​ക വൈ​വി​ധ്യ​ങ്ങ​ളും വി​ളി​ച്ചോ​തു​ന്ന​വ​യാ​യി​രു​ന്നു നി​ശ്ച​ല ദൃ​ശ്യ​ങ്ങ​ൾ.

സ​മാ​പ​ന സ​മ്മേ​ള​നം ഒ.​എ​സ്.​ അം​ബി​ക എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ എം.​ പ്ര​ദീ​പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ർ.​ രാ​ജു, ന​ഹാ​സ്, ആ​ർ.​എ​സ്.​ രേ​ഖ, പൂ​ജ ഇ​ക്ബാ​ൽ, ര​ഘു​റാം, തു​ള​സീ​ധ​ര​ൻ പി​ള്ള തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു.

വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും
ഓ​ണാ​ഘോ​ഷ​വും നടത്തി

നെ​ടു​മ​ങ്ങാ​ട് : തെ​ക്കും​ക​ര 1522-ാം ന​മ്പ​ർ എ​ൻ​എ​സ്എ​സ് ക​ര​യോ​ഗ​ത്തി​ന്‍റെ വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും ഓ​ണാ​ഘോ​ഷ​വും കു​ടും​ബ സം​ഗ​മ​വും ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗ​വും എ​ൻ​എ​സ്എ​സ് നെ​ടു​മ​ങ്ങാ​ട് താ​ലൂ​ക്ക് യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റു​മാ​യ അ​ഡ്വ. വി.​എ. ബാ​ബു​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ക​ര​യോ​ഗം പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. ശ്രീ​കു​മാ​ർ അ​ധ്യ​ക്ഷ​നാ​യി. സെ​ക്ര​ട്ട​റി പി. ​കൃ​ഷ്ണ​കു​മാ​ർ ട്ര​ഷ​റ​ർ എ​സ്. ബാ​ല​ച​ന്ദ്ര​ൻ നാ​യ​ർ, ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളാ​യ ഭു​വ​നേ​ന്ദ്ര​ൻ നാ​യ​ർ, വി. ​രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ, ജെ. ​ശ്രീ​ലാ​ൽ, എം.​രാ​ജേ​ന്ദ്ര​ൻ നാ​യ​ർ, വ​നി​താ സ​മാ​ജം പ്ര​സി​ഡ​ന്‍റ അ​ഡ്വ. കെ.​പി. അ​നി​ല തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ, ചി​കി​ത്സാ സ​ഹാ​യം എ​ന്നി​വ വി​ത​ര​ണം ചെ​യ്തു. യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി ഐ.​വി. ഷി​ബു കു​മാ​ർ ക​ലാ​പ​രി​പാ​ടി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു.

റോട്ടറി ക്ലബ് വെഞ്ഞാറമൂട്
ഓ​ണ​ക്കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു

വെ​ഞ്ഞാ​റ​മൂ​ട്: റോ​ട്ട​റി ക്ല​ബ് വെ​ഞ്ഞാ​റ​മൂ​ടി​ന്‍റെ ഡി​സ്ട്രി​ക്ട് സ​ർ​വീ​സ് പ്രോ​ജ​ക്ടി​ന്‍റെ ഭാ​ഗ​മാ​യി നൂ​റ്റ​മ്പ​തി​ൽ​പ​രം കു​ടും​ബ​ങ്ങ​ൾ​ക്ക് ഓ​ണ​ക്കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു. ച​ല​ച്ചി​ത്ര​താ​രം സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ടും റോ​ട്ട​റി ക്ല​ബ് മെ​മ്പ​ർ​മാ​രും ഓ​ണ​ക്കി​റ്റു​ക​ൾ സ്പോ​ൺ​സ​ർ ചെ​യ്തു. നെ​ല്ല​നാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബാ​ബു​രാ​ജ്, രാ​ഷ്ട്ര​പ​തി​യു​ടെ ദേ​ശീ​യ ഫ്ലോ​റ​ൻ​സ് നൈ​റ്റിം​ഗ് ഗേ​ൾ അ​വാ​ർ​ഡ് നേ​ടി​യ ന​ഴ്സ് മ​ഞ്ചു മോ​ൾ, വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ഗോ​വി​ന്ദ​ൻ തു​ട​ങ്ങി​യ​വ​ർ മു​ഖ്യാ​ഥി​തി​ക​ളാ​യി​രു​ന്നു.

റോ​ട്ട​റി ക്ല​ബ് പ്ര​സി​ഡ​ൻ​ഫ് സെ​ന്തി​ൽ കു​മാ​ർ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. സെ​ക്ര​ട്ട​റി അ​ഡ്വ. മോ​ഹ​ന​ൻ നാ​യ​ർ, അ​സി​സ്റ്റ​ന്‍റ് ഗ​വ​ർ​ണ​ർ അ​ഡ്വ. ഉ​ദ​യ​കു​മാ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​വി. സ​ജി, റൊ​ട്ടേ​റി​യ​ൻ എ.​എ. റ​ഷീ​ദ്, ആ​ന​ക്കു​ഴി റ​ഷീ​ദ്, മു​ൻ പ്ര​സി​ഡ​ന്‍റ് സ്വ​പ്ന സ​ജി, ശ​ശി​ധ​ര​ൻ നാ​യ​ർ, ര​വീ​ന്ദ്ര​ൻ നാ​യ​ർ, ര​ജി​ത് ര​വീ​ന്ദ്ര​ൻ, ബാ​ല​ഗം​ഗാ​ധ​ര​ൻ, ട്ര​ഷ​റ​ർ ദി​ലീ​പ് കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

ഓ​ണാ​ഘോ​ഷം

നെ​ടു​മ​ങ്ങാ​ട് : ന​മ​സ്തേ വി​ങ് സ് ടു ​ഫ്ലൈ ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി​യു​ടെ കീ​ഴി​ലു​ള്ള ചി​ൽ​ഡ്ര​ൻ​സ് ഹോ​മു​ക​ളു​ടെ​യും ട്രൈ​ബ​ൽ ഹോ​സ്റ്റ​ലു​ക​ളു​ടെ​യും ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. മ​ജീ​ഷ്യ​ൻ മ​നു പൂ​ജ​പ്പു​ര ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​മ​സ്തേ പ്ര​സി​ഡ​ന്‍റ് ജി. ​രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ അ​ധ്യ​ക്ഷ​നാ​യി. ചാ​ങ്ങ സെ​ന്‍റ് മേ​രീ​സ് എ​ൽ​പി സ്കൂ​ൾ പ്ര​ഥ​മാ​ധ്യാ​പി​ക ജെ​സി, മോ​ഹ​ന​ൻ നാ​യ​ർ, സി​ന്ധു വി.​കെ. നാ​യ​ർ, ഗൗ​രി, ന​മ​സ്തേ ട്ര​ഷ​റ​ർ റെ​ഞ്ച​യ്, അ​ധ്യാ​പി​ക ജു​മാ​ദേ​വി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കലാപരിപാടിയും നടന്നു.

Tags : Nattuvishesham Districtnews Deepikanews Onam celebrations

Recent News

Corehub Up