x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ന​ധി​കൃ​ത മ​ദ്യ​വി​ല്പ​ന: കോ​വ​ള​ത്തെ ബി​യ​ർ പാ​ർ​ല​ർ എക്സൈസ് പൂ​ട്ടിച്ചു

വെബ് ഡെസ്ക്
Published: September 3, 2026 04:45 AM IST | Updated: September 3, 2026 04:45 AM IST

കോ​വ​ളം: കോ​വ​ള​ത്ത് ഡ്രൈ ​ഡേ​യി​ൽ ക​ച്ച​വ​ടം ന​ട​ത്തി​യ ബി​യ​ർ പാ​ർ​ല​ർ എ​ക്സൈ​സ് സ്പെ​ഷ്യ​ൽ സ്ക്വാ​ഡെ​ത്തി അ​ട​പ്പി​ച്ചു. സ്ഥാ​പ​ന​ത്തി​ൽ​നി​ന്ന് അ​ന​ധി​കൃ​ത വി​ല്പ​ന​യ്ക്ക് സൂ​ക്ഷി​ച്ച 396 കു​പ്പി ബി​യ​റും സം​ഘം പി​ടി​ച്ചെ​ടു​ത്തു. ഡ്രൈ ​ഡേ​യി​ൽ സ്ഥാ​പ​നം തു​റ​ക്കാ​നോ ക​ച്ച​വ​ടം ന​ട​ത്താ​നോ പാ​ടി​ല്ലെ​ന്നി​രി​ക്കെ​യാ​ണ് കോ​വ​ളം ബീ​ച്ചി​ലെ മ​റൈ​ൻ പാ​ല​സ് ബി​യ​ർ പാ​ർ​ല​റി​ൽ അ​ന​ധി​കൃ​ത ക​ച്ച​വ​ടം ന​ട​ന്ന​ത്.

സ്ഥാ​പ​ന​ത്തി​ന്‍റെ പു​റ​കു​ഭാ​ഗ​ത്തു​കൂ​ടി ബി​യ​ർ ക​ച്ച​വ​ടം ന​ട​ത്തു​ന്ന​തി​നി​ടെ മ​ഫ്തി​യി​ൽ എ​ത്തി​യ ര​ണ്ടു​പേ​ർ ബി​യ​ർ വാ​ങ്ങാ​നെ​ത്തി​യ​വ​രെ​ന്ന വ്യാ​ജേ​ന​യെ​ത്തി സം​ഭ​വം ഉ​റ​പ്പു​വ​രു​ത്തു​ക​യാ​യി​രു​ന്നു.
തു​ട​ർ​ന്ന് ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് 250 ലി​റ്റ​റോ​ളം വ​രു​ന്ന ബി​യ​ർ ബോ​ട്ടി​ലു​ക​ൾ പി​ടി​കൂ​ടി​യ​ത്. ജീ​വ​ന​ക്കാ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത എ​ക്സൈ​സ് സം​ഘം പാ​ർ​ല​റും പൂ​ട്ടി​ച്ചു.

Tags : Nattuvishesham Districtnews Deepikanews

Recent News

Corehub Up