എംവി ഡി ഉദ്യോഗസ്ഥരുടെ മാനസിക പീഡനം മൂലം മലപ്പുറം കൊണ്ടോട്ടിയിൽ ഓട്ടോഡ്രൈവർ ആത്മഹത്യ ചെയ്ത സംഭവത്തിൽ കുറ്റാരോപിതരായ ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കണമെന്ന
കാക്കനാട്:എംവി ഡി ഉദ്യോഗസ്ഥരുടെ മാനസിക പീഡനം മൂലം മലപ്പുറം കൊണ്ടോട്ടിയിൽ ഓട്ടോ റിക്ഷാ ഡ്രൈവർ ആത്മഹത്യ ചെയ്ത സംഭവത്തിൽ കുറ്റാരോപിതരായ ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കണമെന്ന ആവശ്യവുമായി എറണാകുളം ആർടി ഓഫിസിലേക്ക് ഓട്ടോ തൊഴിലാളികൾ മാർച്ചു നടത്തി.
ഓട്ടോറിക്ഷാ തൊഴിലാളി ഷൗക്കത്തിന്റെ മരണത്തിന് ഉത്തരവാദികളായ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും കുടുംബത്തിന് അടിയന്തരമായി അർഹമായ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടായിരുന്നു സമരം.
കേരള സ്റ്റേറ്റ് ഓട്ടോ ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് ഫെഡറേഷൻ (സിഐടിയു) ജില്ലാ കമ്മിറ്റി സംഘടപ്പിച്ച പ്രതിഷേധമാർച്ച് സിഐടിയു ജില്ലാ സെക്രട്ടറി പി. ആർ. മുരളീധരൻ ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് പി.എം. ഹാരീസ് അധ്യക്ഷനായി.
Tags : Nattuvishesham DistrictNews