x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ എം​എ​ൽ​എ​മാ​ർ​ക്ക് സ്വീ​ക​ര​ണം ന​ൽ​കും


Published: June 23, 2026 07:37 AM IST | Updated: June 23, 2026 07:37 AM IST

പെ​രി​ന്ത​ൽ​മ​ണ്ണ: വ​ർ​ഷ​ങ്ങ​ളാ​യി പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​ത്തെ അ​ല​ട്ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന രൂ​ക്ഷ​മാ​യ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് ശാ​ശ്വ​ത പ​രി​ഹാ​ര​മാ​യി നി​ർ​ദേ​ശി​ക്ക​പ്പെ​ട്ട ഓ​രാ​ടം​പാ​ലം–​മാ​ന​ത്ത് മം​ഗ​ലം ബൈ​പാ​സ് റോ​ഡ് പ​ദ്ധ​തി​ക്ക് സം​സ്ഥാ​ന ബ​ജ​റ്റി​ൽ 10 കോ​ടി രൂ​പ അ​നു​വ​ദി​ച്ച​ത് സ്വാ​ഗ​തം ചെ​യ്ത് പെ​രി​ന്ത​ൽ​മ​ണ്ണ മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ.

ബൈ​പാ​സി​നാ​യി ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച എം​എ​ൽ​എ​മാ​രെ അ​സോ​സി​യേ​ഷ​ൻ അ​നു​മോ​ദി​ക്കും.വ്യാ​പാ​ര മേ​ഖ​ല​യെ​യും ഹോ​സ്പി​റ്റ​ൽ സി​റ്റി എ​ന്ന നി​ല​യി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലേ​ക്ക് എ​ത്തു​ന്ന രോ​ഗി​ക​ളെ​യും പൊ​തു​ജ​ന​ങ്ങ​ളെ​യും ഗ​താ​ഗ​ത​ക്കു​രു​ക്ക് ഏ​റെ ബു​ദ്ധി​മു​ട്ടി​ലാ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ബൈ​പാ​സ് പ​ദ്ധ​തി​ക്കാ​യു​ള്ള നീ​ക്ക​ങ്ങ​ൾ വീ​ണ്ടും സ​ജീ​വ​മാ​യി​രി​ക്കു​ന്ന​ത്.

വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്പ് വി. ​ശ​ശി​കു​മാ​ർ എം​എ​ൽ​എ​യാ​യി​രു​ന്ന കാ​ല​ത്ത് പ​ദ്ധ​തി​ക്കാ​യി 20 ല​ക്ഷം രൂ​പ മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ട്ര​ഷ​റി​യി​ൽ നി​ക്ഷേ​പി​ച്ചി​രു​ന്നു​വെ​ങ്കി​ലും പി​ന്നീ​ട് വ​ന്ന സ​ർ​ക്കാ​രു​ക​ൾ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തി​ൽ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​രു​ന്നി​ല്ലെ​ന്നും യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ ആ​ദ്യ ബ​ജ​റ്റി​ൽ പ​ദ്ധ​തി​ക്കാ​യി 10 കോ​ടി രൂ​പ വ​ക​യി​രു​ത്തി​യ​ത് പ്ര​തീ​ക്ഷ ന​ൽ​കു​ന്ന​താ​ണെ​ന്നും അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

പെ​രി​ന്ത​ൽ​മ​ണ്ണ എം​എ​ൽ​എ ന​ജീ​ബ് കാ​ന്ത​പു​ര​ത്തി​ന്‍റെ​യും മ​ങ്ക​ട എം​എ​ൽ​എ മ​ഞ്ഞ​ളാം​കു​ഴി അ​ലി​യു​ടെ​യും സ​ജീ​വ ഇ​ട​പെ​ട​ലും മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍റെ പ്ര​ത്യേ​ക താ​ത്പ​ര്യ​വും പ​ദ്ധ​തി​യു​ടെ പു​രോ​ഗ​തി​ക്ക് വ​ഴി​യൊ​രു​ക്കി​യ​താ​യി അ​സോ​സി​യേ​ഷ​ൻ വി​ല​യി​രു​ത്തി. 27ന് ​വൈ​കു​ന്നേ​രം ആ​റി​ന് പെ​രി​ന്ത​ൽ​മ​ണ്ണ ടൗ​ൺ​ഹാ​ളി​ൽ എം​എ​ൽ​എ​മാ​ർ​ക്ക് സ്വീ​ക​ര​ണം ന​ൽ​കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Tags : nattu vishesham Merchants Association

Recent News

Corehub Up