x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​ഹ​രി​യു​ടെ കെ​ണി​യി​ല്‍ വീ​ഴാ​തെ കു​ട്ടി​ക​ളെ ക​രു​ത​ലോ​ടെ സം​ര​ക്ഷി​ക്ക​ണം: ജി​മ്മി ജോ​സ​ഫ്


Published: June 23, 2026 08:12 AM IST | Updated: June 23, 2026 08:12 AM IST

മാ​ന​ന്ത​വാ​ടി: കേ​ര​ള ജ​ന​ത നാ​ശ​ത്തി​ന്‍റെ വ​ക്കി​ലാ​ണെ​ന്നും ന​മ്മു​ടെ കു​ട്ടി​ക​ളു​ടെ ഭാ​വി​യെ​ക്കു​റി​ച്ച് ആ​ശ​ങ്ക​യു​ണ്ടെ​ന്നും ല​ഹ​രി​യു​ടെ കെ​ണി​യി​ല്‍ വീ​ഴാ​തെ ര​ക്ഷി​താ​ക്ക​ളും സ​മൂ​ഹ​വും ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണ​മെ​ന്നും കോ​ഴി​ക്കോ​ട് എ​ക്‌​സൈ​സ് ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ര്‍ ജി​മ്മി ജോ​സ​ഫ് പ​റ​ഞ്ഞു.

അ​ന്താ​രാ​ഷ്‌​ട്ര ല​ഹ​രി വി​രു​ദ്ധ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മാ​ന​ന്ത​വാ​ടി രൂ​പ​ത മ​ദ്യ​ല​ഹ​രി വി​രു​ദ്ധ സ​മി​തി 26 വ​രെ നീ​ണ്ടു നി​ല്‍​ക്കു​ന്ന ല​ഹ​രി​വി​രു​ദ്ധ പ്ര​ചാ​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പ​ന​മ​രം സെ​ന്‍റ് ജൂ​ഡ് പ​ള്ളി​യ​ങ്ക​ണ​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ല​ഹ​രി വി​രു​ദ്ധ പ്ര​തി​ജ്ഞ​യും ല​ഹ​രി​ക്കെ​തി​രേ ക​യ്യൊ​പ്പ് ചാ​ര്‍​ത്ത​ലും ന​ട​ന്നു. രൂ​പ​ത പ്ര​സി​ഡ​ന്റ് രാ​ജു വ​ലി​യാ​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രൂ​പ​ത ഡ​യ​റ​ക്ട​ര്‍ ഫാ. ​ബി​ജു തൊ​ണ്ടി​പ്പ​റ​മ്പി​ല്‍, സെ​ക്ര​ട്ട​റി മാ​ത്യു പു​തു​പ്പ​റ​മ്പി​ല്‍, കു​ര്യ​ന്‍ താ​രു​വ​ള്ളി​ത്ത​റ, ജോ​സ​ഫ് തെ​ക്കും​പു​റം, ലി​ജി മ​ണ്ണു​കു​ള​ത്തി​ല്‍, ലി​ല്ലി പെ​രു​മ്പ​നാ​നി​യി​ല്‍, ബേ​ബി പേ​ട​പാ​ട്ട്, പി.​എ. ജ​യിം​സ്, റീ​ത്ത ഇ​ഞ്ച​നാ​നി​യി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags :

Recent News

Corehub Up