x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദു​ര​ന്ത​ബാ​ധി​ത​രു​ടെ ബാ​ങ്ക് വാ​യ്പ: അ​ദാ​ല​ത്തി​ല്‍ 70 കു​ടും​ബ​ങ്ങ​ള്‍


Published: June 23, 2026 08:09 AM IST | Updated: June 23, 2026 08:09 AM IST

ക​ല്‍​പ്പ​റ്റ: പു​ഞ്ചി​രി​മ​ട്ടം ഉ​രു​ള്‍​പൊ​ട്ട​ല്‍ ദു​രി​ത​ബാ​ധി​ത​രു​ടെ ബാ​ങ്ക് വാ​യ്പ​ക​ള്‍ എ​ഴു​തി​ത്ത​ള്ളു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ള​ക്ട​റേ​റ്റി​ല്‍ ന​ട​ക്കു​ന്ന ര​ണ്ടാം​ഘ​ട്ട അ​ദാ​ല​ത്തി​ല്‍ 70 കു​ടും​ബ​ങ്ങ​ള്‍ പ​ങ്കെ​ടു​ത്തു.

ദു​ര​ന്ത​ബാ​ധി​ത​രാ​യി സ​ര്‍​ക്കാ​ര്‍ അം​ഗീ​ക​രി​ച്ച് പ്ര​സി​ദ്ധ​പ്പെ​ടു​ത്തി​യ പു​ന​ര​ധി​വാ​സ അ​പ്പീ​ല്‍ ലി​സ്റ്റി​ല്‍ ഉ​ള്‍​പ്പെ​ട്ട ഗു​ണ​ഭോ​ക്താ​ക്ക​ളും വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പെ​ട്ട പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ട്ട ഗു​ണ​ഭോ​ക്താ​ക്ക​ളു​മാ​ണ് ര​ണ്ടാം​ഘ​ട്ട അ​ദാ​ല​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​ത്. 24 വ​രെ ക​ള​ക്ട​റേ​റ്റ് റൗ​ണ്ട് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ അ​ദാ​ല​ത്ത് ന​ട​ക്കും. അ​ദാ​ല​ത്തി​ല്‍ നേ​രി​ട്ടു​വ​രാ​ന്‍ ബു​ദ്ധി​മു​ട്ടു​ള്ള​വ​രു​ടെ വി​ശ​ദാം​ശ​ങ്ങ​ള്‍ ക്യാ​മ്പി​ല്‍ വ​രു​ന്ന മ​റ്റ് കു​ടും​ബാം​ഗ​ങ്ങ​ള്‍ കൊ​ണ്ടു​വ​രേ​ണ്ട​താ​ണ്.

ദു​ര​ന്ത​ബാ​ധി​ത​ര്‍​ക്ക് 2024 ജൂ​ലൈ 30നു​ണ്ടാ​യി​രു​ന്ന ലോ​ണ്‍ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ളു​ടെ രേ​ഖ​ക​ള്‍ (ബാ​ങ്ക് ലോ​ണ്‍ സ്‌​റ്റേ​റ്റ്‌​മെ​ന്‍റ്/ പാ​സ് ബു​ക്ക്) നി​ര്‍​ബ​ന്ധ​മാ​യും കൊ​ണ്ടു​വ​ര​ണം. മ​ര​ണ​പ്പെ​ട്ട​വ​രു​ടെ ലോ​ണ്‍ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍ ജീ​വി​ച്ചി​രി​ക്കു​ന്ന മ​റ്റ് അ​ടു​ത്ത ബ​ന്ധു​ക്ക​ള്‍ ല​ഭ്യ​മാ​ക്ക​ണം. ആ​ധാ​ര്‍/ തി​രി​ച്ച​റി​യ​ല്‍ രേ​ഖ, റേ​ഷ​ന്‍ കാ​ര്‍​ഡ്, ലോ​ണ്‍ അ​ക്കൗ​ണ്ട് പാ​സ് ബു​ക്ക്, ലോ​ണ്‍ തു​ക രേ​ഖ​പ്പെ​ടു​ത്തി​യ ലോ​ണ്‍ സ്‌​റ്റേ​റ്റ്‌​മെ​ന്‍റ് എ​ന്നി​വ​യു​ടെ പ​ക​ര്‍​പ്പ് അ​ദാ​ല​ത്തി​ല്‍ കൊ​ണ്ടു​വ​ര​ണം.

Tags : nattu vishesham Bank loans disaster victims

Recent News

Corehub Up