x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫെ​ന്‍​സിം​ഗി​ന്‍റെ കാ​ല്‍ കാ​ട്ടാ​ന ന​ശി​പ്പി​ച്ചു


Published: June 23, 2026 08:08 AM IST | Updated: June 23, 2026 08:08 AM IST

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: മാ​റോ​ട് വ​നാ​തി​ര്‍​ത്തി​യി​ല്‍ സ്ഥാ​പി​ച്ച ഫെ​ന്‍​സിം​ഗി​ന്‍റെ കാ​ല്‍ കാ​ട്ടാ​ന ന​ശി​പ്പി​ച്ചു. ഇ​തു​വ​ഴി​യാ​ണ് കാ​ട്ടാ​ന ജ​ന​വാ​സ മേ​ഖ​ല​യി​ലെ​ത്തു​ന്ന​ത്.

നാ​യ്ക്ക​ട്ടി ഇ​ല്ലി​ചു​വ​ട് മു​ത​ല്‍ ക​ല്ലു​മു​ക്ക് വ​രെ​യു​ള്ള 18 കി​ലോ​മീ​റ്റ​ര്‍ ഫെ​ന്‍​സിം​ഗ് സ്ഥാ​പി​ക്കു​ന്ന​താ​ണ് വൈ​കു​ന്ന​തി​നാ​ല്‍ കാ​ട്ടാ​ന​ക​ള്‍ ജ​ന​വാ​സ മേ​ഖ​ല​യി​ല്‍ എ​ത്തു​ന്ന​ത് പ​തി​വാ​യി. ക​ര്‍​ഷ​ക​ര്‍ ഏ​റെ​യു​ള്ള നൂ​ല്‍​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ലെ മാ​റോ​ട് 2024 ജൂ​ണി​ല്‍ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ ഒ​രു​ജീ​വ​ന്‍ ന​ഷ്ട​മാ​യി​രു​ന്നു.

സ്വ​ന്തം കൃ​ഷി​യി​ട​ത്തി​ല്‍ വ​ന്യ​മൃ​ഗ​ങ്ങ​ള്‍ ഇ​റ​ങ്ങി​യി​ട്ടു​ണ്ടോ എ​ന്ന​റി​യാ​നാ​യി​പ്പോ​യ ക​ര്‍​ഷ​ക​നാ​യ രാ​ജു​വാ​ണ് കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ട​ത്. പി​ന്നാ​ലെ പ്ര​തി​ഷേ​ധ​മു​യ​ര്‍​ന്നു. പ്ര​ദേ​ശ​ത്തെ കാ​ട്ടാ​ന അ​ട​ക്ക​മു​ള്ള വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​ന് പ​രി​ഹാ​രം കാ​ണാ​ന്‍ വ​നാ​തി​ര്‍​ത്തി​യി​ല്‍ തൂ​ക്ക് ഫെ​ന്‍​സിം​ഗ് സ്ഥാ​പി​ക്കു​മെ​ന്ന് പ്ര​ഖ്യാ​പ​ന​മു​ണ്ടാ​യി. എ​ന്നാ​ല്‍ ഇ​തു​വ​രെ ഒ​രു ന​ട​പ​ടി​യു​ണ്ടാ​യി​ട്ടി​ല്ല.

എ​സ്റ്റി​മേ​റ്റ് ഉ​ള്‍​പ്പെ​ടെ ത​യാ​റാ​യ പ​ദ്ധ​തി​യാ​ണ് ഒ​രു ജീ​വ​ന്‍ ന​ഷ്ട​പ്പെ​ട്ട് ര​ണ്ടു​വ​ര്‍​ഷം പി​ന്നി​ട്ടി​ട്ടും ന​ട​പ്പാ​കാ​ത്ത​ത്. നി​ല​വി​ല്‍ ആ​ര്‍​എ​സ്‌​കെ​വി​വൈ പ​ദ്ധ​തി പ്ര​കാ​രം ഓ​ട​പ്പ​ള്ളം പു​തു​വീ​ട് മു​ത​ല്‍ നാ​യ്ക്ക​ട്ടി ഇ​ല്ലി​ചു​വ​ട് വ​രെ തൂ​ക്ക് ഫെ​ന്‍​സിം​ഗ് എ​ത്തി​യി​ട്ടു​ണ്ട്. തു​ട​ര്‍​ന്നു​വ​രു​ന്ന മാ​റോ​ട്, ക​ല്ലു​മു​ക്ക് വ​രെ​യു​ള്ള 18 കി​ലോ​മീ​റ്റ​ര്‍ ദൂ​ര​മാ​ണ് എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കി ഭ​ര​ണാ​നു​മ​തി ല​ഭി​ച്ചി​ട്ടും സാ​ങ്കേ​തി​ക അ​നു​മ​തി ല​ഭി​ക്കാ​ത്ത​തി​നാ​ല്‍ മു​ട​ങ്ങി​ക്കി​ട​ക്കു​ന്ന​ത്.

നാ​യ്ക്ക​ട്ടി ഇ​ല്ലി​ചു​വ​ടി​ല്‍​നി​ന്ന് തു​ട​ങ്ങി മൂ​ല​വ​യ​ല്‍, വെ​ളു​തൊ​ണ്ടി, കു​ണ്ടു​ചി​റ, മ​ന്‍​മ​ഥ​ന്‍​പാ​ളി, അ​ളി​പ്പു​റം, മാ​റോ​ട് ചു​ണ്ട​പ്പാ​ടി, പു​ത്ത​ന്‍​ചി​റ, ക​ല്ലു​മു​ക്ക് വ​രെ​യു​ള്ള ദൂ​ര​മാ​ണ് പ്ര​ഖ്യാ​പി​ച്ച ഒ​ന്ന​ര​ക്കോ​ടി രൂ​പ​യു​ടെ തൂ​ക്ക് ഫെ​ന്‍​സിം​ഗ് പ​ദ്ധ​തി​യാ​ണ് ഇ​നി​യും ന​ട​പ്പാ​കാ​തെ കി​ട​ക്കു​ന്ന​ത്.

വ​നാ​തി​ര്‍​ത്തി​യി​ല്‍ പ​തി​റ്റാ​ണ്ടു​ക​ള്‍​ക്ക് മു​മ്പ് ന​ട​പ്പാ​ക്കി​യ പ്ര​തി​രോ​ധ കി​ട​ങ്ങും ഫെ​ന്‍​സിം​ഗു​മെ​ല്ലാം കാ​ലാ​കാ​ല​ങ്ങ​ളി​ല്‍ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ന​ട​പ്പാ​ക്കാ​ത്ത​തി​നാ​ല്‍ ത​ക​ര്‍​ന്നു​കി​ട​ക്കു​ക​യാ​ണ്. ഇ​തു​വ​ഴി​യാ​ണ് ഇ​പ്പോ​ള്‍ കാ​ട്ടാ​ന​ക​ളെ​ത്തു​ന്ന​ത്. ഇ​തു​കാ​ര​ണം അ​ത്യാ​വ​ശ്യ​ങ്ങ​ള്‍​ക്ക് പോ​ലും വീ​ട്ടി​ല്‍​നി​ന്ന് പു​റ​ത്തി​റ​ങ്ങാ​ന്‍​പോ​ലും സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് ക​ര്‍​ഷ​ക​ര്‍.

ഒ​ന്ന​ര​ക്കൊ​മ്പ​നും ഒ​പ്പ​മെ​ത്തു​ന്ന മോ​ഴ​യാ​ന​യു​മാ​ണ് ഇ​പ്പോ​ള്‍ പ്ര​ദേ​ശ​ത്തു​കാ​രു​ടെ ഉ​റ​ക്കം കെ​ടു​ത്തു​ന്ന​ത്. പ്ര​ഖ്യാ​പി​ച്ച പ​ദ്ധ​തി​യെ​ങ്കി​ലും ന​ട​പ്പാ​ക്കി ത​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണ​മൊ​രു​ക്ക​ണ​മെ​ന്നാ​ണ് ഇ​വ​രു​ടെ ആ​വ​ശ്യം. ഇ​നി​യും വൈ​കി​യാ​ല്‍ സ​മ​ര​ത്തി​നി​റ​ങ്ങു​ക​യ​ല്ലാ​തെ മ​റ്റു മാ​ര്‍​ഗ​മി​ല്ലെ്നാ​ണ് ക​ര്‍​ഷ​ക​ര്‍ പ​റ​യു​ന്ന​ത്.

Tags : nattu vishesham Fencing's foot destroyed

Recent News

Corehub Up