പുല്‍പ്പള്ളി: മേഖലയിലെ അതിരൂക്ഷമായ വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണാന്‍ വനം വകുപ്പ് തയാറാകണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് മുള്ളന്‍കൊല്ലി ഫൊറോന കമ്മിറ്റി ആവശ്യപ്പെട്ടു.
ആന, പുലി, പന്നി എന്നിവയുടെ ശല്യം അതിരൂക്ഷമാണ്. മരക്കടവ്, മൂന്ന്പാലം, പാടിച്ചിറ മേഖലകളില്‍ ആറ് ആടുകളെ പുലിപിടിച്ചു.വേലിയമ്പം പ്രദേശത്ത് കൃഷിയിടത്തില്‍ ആന ഇറങ്ങി കൃഷി നശിപ്പിക്കുന്നത് പതിവായിരിക്കുകയാണ്. പന്നിയും കുരങ്ങും നിമിത്തം പുതുകൃഷികള്‍ ചെയ്യാനും കഴിയാത്ത അവസ്ഥയാണ്.
വനം വകുപ്പും സര്‍ക്കാര്‍ സംവിധാനങ്ങളും അടിയന്തരമായി ഇടപെട്ട് കൃഷിയിടങ്ങളിലും ജനവാസ മേഖലയിലും ഉണ്ടാകുന്ന അതിരൂക്ഷമായ വന്യമൃഗശല്യം തടയാനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് മുള്ളന്‍കൊല്ലി ഫൊറോന കമ്മിറ്റി ആവശ്യപ്പെട്ടു. ഫൊറോന ഡയറക്ടര്‍ ഫാ. സുനില്‍ വട്ടുകുന്നേല്‍ യോഗം ഉദ്ഘാടനം ചെയ്തു.
സുനില്‍ പാലമറ്റം, ജോര്‍ജ് കൊല്ലിയില്‍, സി.പി. ജോയി, സജി നമ്പുടാകം, ബ്രിജേഷ് കാട്ടാംകോട്ടില്‍, ടോമി വണ്ടന്നൂര്‍, ജോര്‍ജ് കച്ചിറ, ജോസ് പള്ളത്ത്, ജയിംസ് മറ്റത്തില്‍ എന്നിവര്‍ പ്രസംഗിച്ചു.
Tags : nattu vishesham killing of wild animals Catholic Congress