x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ടി​മി​ന്ന​ലിനും മ​ഴ​ക്കും സാ​ധ്യ​ത; ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് മു​ന്ന​റി​യി​പ്പ്


Published: June 23, 2026 08:14 AM IST | Updated: June 23, 2026 08:14 AM IST

ക​ൽ​പ്പ​റ്റ: ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ ഇ​ന്ന് ഇ​ടി​മി​ന്ന​ലോ​ടു​കൂ​ടി​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു.

ഇ​ടി​മി​ന്ന​ൽ മ​നു​ഷ്യ​ജീ​വ​നും വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ൾ​ക്കും വൈ​ദ്യു​ത​ആ​ശ​യ​വി​നി​മ​യ ശൃം​ഖ​ല​ക​ൾ​ക്കും വ​ലി​യ ഭീ​ഷ​ണി​യാ​ണെ​ന്നും പൊ​തു​ജ​ന​ങ്ങ​ൾ അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ച്ചു. കാ​ർ​മേ​ഘം ക​ണ്ട് തു​ട​ങ്ങു​ന്ന സ​മ​യം മു​ത​ൽ ത​ന്നെ മു​ൻ​ക​രു​ത​ൽ സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം. ഇ​ടി​മി​ന്ന​ലി​ന്‍റെ ആ​ദ്യ ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടാ​ൽ ഉ​ട​ൻ സു​ര​ക്ഷി​ത​മാ​യ കെ​ട്ടി​ട​ത്തി​നു​ള്ളി​ലേ​ക്ക് മാ​റ​ണം. തു​റ​സാ​യ സ്ഥ​ല​ങ്ങ​ളി​ലും ടെ​റ​സു​ക​ളി​ലും കു​ട്ടി​ക​ൾ ക​ളി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണം. ശ​ക്ത​മാ​യ കാ​റ്റി​നും ഇ​ടി​മി​ന്ന​ലി​നും സാ​ധ്യ​ത​യു​ള്ള സാ​ഹ​ച​ര്യ​ത്തി​ൽ ജ​ന​ലു​ക​ളും വാ​തി​ലു​ക​ളും അ​ട​ച്ചി​ടു​ക​യും വൈ​ദ്യു​തോ​പ​ക​ര​ണ​ങ്ങ​ളു​ടെ ബ​ന്ധം വി​ച്ഛേ​ദി​ക്കു​ക​യും വേ​ണം.

ഇ​ടി​മി​ന്ന​ലു​ള്ള സ​മ​യ​ത്ത് വൃ​ക്ഷ​ച്ചു​വ​ട്ടി​ൽ നി​ൽ​ക്കു​ന്ന​തും വാ​ഹ​ന​ങ്ങ​ൾ മ​ര​ച്ചു​വ​ട്ടി​ൽ പാ​ർ​ക്ക് ചെ​യ്യു​ന്ന​തും അ​പ​ക​ട​ക​ര​മാ​ണ്. സൈ​ക്കി​ൾ, ബൈ​ക്ക്, ട്രാ​ക്ട​ർ തു​ട​ങ്ങി​യ വാ​ഹ​ന​ങ്ങ​ളി​ലെ യാ​ത്ര​യും ഒ​ഴി​വാ​ക്ക​ണം. വാ​ഹ​ന​ത്തി​ന​ക​ത്ത് തു​ട​രു​ന്ന​താ​ണ് സു​ര​ക്ഷി​തം.

ജ​ലാ​ശ​യ​ങ്ങ​ളി​ൽ മീ​ൻ​പി​ടി​ക്കാ​നോ കു​ളി​ക്കാ​നോ ഇ​റ​ങ്ങ​രു​ത്. ഇ​ടി​മി​ന്ന​ലു​ള്ള സ​മ​യ​ത്ത് കു​ളി​ക്കു​ന്ന​തും ടാ​പ്പു​ക​ളി​ൽ നി​ന്ന് വെ​ള്ളം ശേ​ഖ​രി​ക്കു​ന്ന​തും ഒ​ഴി​വാ​ക്ക​ണം. വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ തു​റ​സാ​യ സ്ഥ​ല​ങ്ങ​ളി​ൽ കെ​ട്ടി​യി​ട​രു​ത്. മ​ഴ​മേ​ഘം രൂ​പ​പ്പെ​ടു​ന്ന സ​മ​യ​ത്ത് അ​വ​യെ മാ​റ്റി​ക്കെ​ട്ടാ​ൻ ശ്ര​മി​ക്കു​ന്ന​തും അ​പ​ക​ട​ത്തി​ന് ഇ​ട​യാ​ക്കും.

അ​ടു​ത്തു​ള്ള കെ​ട്ടി​ട​ത്തി​ലേ​ക്ക് മാ​റാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ പാ​ദ​ങ്ങ​ൾ ചേ​ർ​ത്ത് ത​ല കാ​ൽ​മു​ട്ടു​ക​ൾ​ക്കി​ട​യി​ൽ ഒ​തു​ക്കി കു​നി​ഞ്ഞി​രി​ക്കു​ക എ​ന്ന​താ​ണ് സു​ര​ക്ഷി​ത​മാ​യ മാ​ർ​ഗ​മെ​ന്ന് വി​ദ​ഗ്ധ​ർ നി​ർ​ദേ​ശി​ച്ചു.

ഇ​ടി​മി​ന്ന​ൽ സാ​ധ്യ​ത മു​ൻ​കൂ​ട്ടി അ​റി​യു​ന്ന​തി​നാ​യി കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് വി​ക​സി​പ്പി​ച്ച "ദാ​മി​നി’ മൊ​ബൈ​ൽ ആ​പ്പ് ഉ​പ​യോ​ഗി​ക്കാ​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. മി​ന്ന​ലാ​ഘാ​ത​മേ​റ്റ​വ​രു​ടെ ശ​രീ​ര​ത്തി​ൽ വൈ​ദ്യു​ത പ്ര​വാ​ഹം നി​ല​നി​ൽ​ക്കി​ല്ലെ​ന്നും അ​തി​നാ​ൽ പ്ര​ഥ​മ ശു​ശ്രൂ​ഷ ന​ൽ​കാ​ൻ മ​ടി​ക്ക​രു​തെ​ന്നും വി​ദ​ഗ്ധ​ർ ഓ​ർ​മി​പ്പി​ച്ചു. മി​ന്ന​ലേ​റ്റ​തി​ന് ശേ​ഷ​മു​ള്ള ആ​ദ്യ മു​പ്പ​ത് സെ​ക്ക​ൻ​ഡ് ജീ​വ​ൻ ര​ക്ഷി​ക്കാ​നു​ള്ള നി​ർ​ണാ​യ​ക സ​മ​യ​മാ​ണെ​ന്നും ഉ​ട​ൻ വൈ​ദ്യ​സ​ഹാ​യം ല​ഭ്യ​മാ​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശ​ത്തി​ൽ പ​റ​യു​ന്നു.

Tags : nattu vishesham hunderstorms and rain warning

Recent News

Corehub Up