അടൂർ: ഓള് ഇന്ത്യ അസോസിയേഷന് ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് ഓര്ഫനേജസിന്റെ പത്തനംതിട്ട ജില്ലാ സമ്മേളനം നിയുക്ത അടൂര്‍ എംഎല്‍എ സി. വി. ശാന്തകുമാര്‍ ഉദ്ഘാടനം ചെയ്തു.ദേശീയ പ്രസിഡന്റ് ബ്രദര്‍ എം.ജെ. സ്റ്റീഫന്‍ അധ്യക്ഷത വഹിച്ചു.
ദേശീയ ജനറല്‍ സെക്രട്ടറി രാജേഷ് തിരുവല്ല മുഖ്യപ്രഭാഷണം നടത്തി.
സംസ്ഥാന പ്രസിഡന്റ് അബ്ദുള്‍ അസീസ്, ഓര്‍ഫനേജ് കണ്‍ട്രോള്‍ബോര്‍ഡ് മുൻ അംഗം സിസ്റ്റര്‍ വിനീത, ദേശീയ ട്രഷറര്‍ മോഹനന്‍നായർ, ദേശീയഎക്സിക്യൂട്ടീവ് അംഗങ്ങളായ ബ്രദര്‍ സണ്ണി, സംസ്ഥാന സെക്രട്ടറി ജെയ്സണ്‍ പുളിച്ചുമാക്കല്‍, പ്രീഷീൽഡ ആൻ്റണി,റംല അസീസ് എന്നിവർ പങ്കെടുത്തു.
ഭാരവാഹികളായി: വി.രവീന്ദ്രൻ പിള്ള - പ്രസിഡന്റ്, പ്രീയ തുളസീധരൻ - വൈസ് പ്രസിഡന്റ്, ടി.അലക്സാണ്ടർ - സെക്രട്ടറി, കെ.എൽ.പ്രിൻസൺ - ജോയിന്റ് സെക്രട്ടറി, സുനിമോൾ നവാസ് - ട്രഷറാർ, ആര്യ ലക്ഷ്മി, എസ്.രാജീവൻ - കമ്മിറ്റിയംഗങ്ങൾ എന്നിവരെ തെരഞ്ഞെടുത്തു.
Tags : nattu vishesham Orphanages Association