മാക്കൂട്ടം ചുരം പാതയിൽ കാക്കത്തോട് അമ്പലത്തിനു സമീപം ഇറങ്ങിയ കാട്ടാന.
ഇരിട്ടി: മാക്കൂട്ടം ചുരം പാതയിൽ കാക്കത്തോട് അമ്പലത്തിനു സമീപം കാട്ടാന റോഡിനു സമീപത്ത് നിലയുറപ്പിച്ചത് ഭീതിവിതച്ചു.
ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. സംഭവം അറിഞ്ഞെത്തിയ കർണാടക വനം വകുപ്പ് അധികൃതർ ആനയെ കാട്ടിലേക്ക് തുരത്തി .
ആന റോഡിൽ നിലയുറപ്പിച്ചതോടെ ചെറിയ തോതിൽ ഗതാഗത തടസം നേരിട്ടു.
Tags : NattuVishesham.DistricteNews