x
ad
Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വിശ്വാ​സ​സാ​ഗ​ര​മാ​യി കൊ​ര​ട്ടി​പ്പ​ള്ളി

വെബ് ഡെസ്ക്
Published: October 18, 2026 07:02 AM IST | Updated: October 18, 2026 07:02 AM IST

കൊ​ര​ട്ടി സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ അ​ത്ഭു​തപ്ര​വ​ർ​ത്ത​ക​യാ​യ കൊ​ര​ട്ടി​മു​ത്തി​യു​ടെ തി​രു​നാ​ൾ എ​ട്ടാ​മി​ട​ത്തി​നോ​ട​നു​ബ​ന്ധി​ച്ച് വി​കാ​രി ഫാ. ​ജോ​ൺ​സ​ൺ ക​ക്കാ​ട്ടി​ന്‍റെ നേ​തൃ​ത്വ​ത്

കൊ​ര​ട്ടി: പ്ര​സി​ദ്ധ മ​രി​യ​ൻ തീ​ർ​ഥാ​ട​നകേ​ന്ദ്ര​മാ​യ കൊ​ര​ട്ടി സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ അ​ത്ഭു​ത പ്ര​വ​ർ​ത്ത​ക​യാ​യ കൊ​ര​ട്ടി​മു​ത്തി​യു​ടെ തി​രു​നാ​ൾ എ​ട്ടാ​മി​ടം ഇ​ന്ന് ആ​ഘോ​ഷി​ക്കും. തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് പ​ള്ളി​യി​ൽ വി​പു​ല​മാ​യ തി​രു​ക്ക​ർ​മ​ങ്ങ​ളാ​ണ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. പൂ​വ​ൻ​കു​ല സ​മ​ർ​പ്പ​ണം, തു​ലാ​ഭാ​രം, മു​ട്ടു​കു​ത്തി നീ​ന്ത​ൽ നേ​ർ​ച്ച എ​ന്നി​വ​യ്ക്കാ​യി നാ​നാ​ജാ​തി മ​ത​സ്ഥ​രാ​യ ആ​യി​ര​ക്ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ളാ​ണ് ഇ​ന്ന​ലെ പ​ള്ളി​യി​ലെ​ത്തി​യ​ത്. വൈ​കു​ന്നേ​ര​ത്തോ​ടെ പ​ള്ളി​യും പ​രി​സ​ര​വും ജ​ന​സാ​ഗ​ര​മാ​യി.

ഇ​ന്ന് രാ​വി​ലെ 5.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന​യോ​ടെ തി​രു​ക്ക​ർ​മ​ങ്ങ​ൾ ആ​രം​ഭി​ക്കും. ഏ​ഴി​ന് ഫാ. ​പോ​ൾ കൈ​ത്തോ​ട്ടു​ങ്ക​ലും ഒ​മ്പ​തി​ന് ഫാ. ​ജി​ബി​ൻ എ​ട​ത്തി​പ്പ​റ​മ്പി​ലും ദി​വ്യ​ബ​ലി അ​ർ​പ്പി​ക്കും. രാ​വി​ലെ 10.30ന് ​ന​ട​ക്കു​ന്ന ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി​ക്ക് ഫാ. ​ക​രോ​ൾ പെ​നു​വേ​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഉ​ച്ച​യ്ക്ക് 1.30ന് ​ഹി​ന്ദി ഭാ​ഷ​യി​ലു​ള്ള ദി​വ്യ​ബ​ലി​ക്ക് ഫാ. ​റ്റി​യോ കൊ​ച്ചു​കാ​വും​പു​റ​ത്ത് നേ​തൃ​ത്വം ന​ൽ​കും. മൂ​ന്നി​ന് ഫാ. ​ലി​ന്‍റോ പു​ന്ന​ശേ​രി​യു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന ന​ട​ക്കും.

വൈ​കീട്ട് 5.30ന് ​ഫാ. പ്ര​വീ​ൺ വെ​ള്ളാ​ട്ടു​പ​റ​മ്പി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന​യും തു​ട​ർ​ന്ന് പ​ള്ളി ചു​റ്റി​യു​ള്ള പ്ര​ദ​ക്ഷി​ണ​വും ന​ട​ക്കും. രാ​ത്രി 8.30നും ​വി​ശു​ദ്ധ കു​ർ​ബാ​ന ഉ​ണ്ടാ​യി​രി​ക്കും.

നാ​ളെ രാ​വി​ലെ 5.30നും ​ഏ​ഴി​നും വൈ​കി​ട്ട് അ​ഞ്ചി​നും വി​ശു​ദ്ധ കു​ർ​ബാ​ന​യും രാ​വി​ലെ 10.30ന് ​ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന​യും ന​ട​ക്കും. വൈ​കി​ട്ട് ആ​റി​ന് വി​ൻ​സെ​ന്‍റ്് ഡി ​പോ​ളി​നന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജ​പ​മാ​ല പ്ര​ദ​ക്ഷി​ണം ന​ട​ത്തും. തു​ട​ർ​ന്ന് ഫാ. ​ബാ​ജി​യോ ക​ല്ലൂ​ക്കാ​ട​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ക്കും. 24, 25 തീ​യ​തി​ക​ളി​ൽ പ​തി​ന​ഞ്ചാ​മി​ടം ആ​ഘോ​ഷി​ക്കും.

Tags : NattuVishesham.DistricteNews

Recent News

Corehub Up