x
ad
Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൈ​ത​ൽ​മ​ല​യി​ൽ കു​റി​ഞ്ഞി​പ്പൂ​ക്കാ​ലം

വെബ് ഡെസ്ക്
Published: October 18, 2026 06:10 AM IST | Updated: October 18, 2026 06:10 AM IST

പൈ​ത​ൽ​മ​ല​യി​ൽ വി​രി​ഞ്ഞ കു​റി​ഞ്ഞി​പ്പൂ​ക്ക​ൾ.

ന​ടു​വി​ൽ: പൈ​ൽ​മ​ല​യി​ൽ വി​വി​ധ​യി​നം കു​റി​ഞ്ഞി​ക​ൾ പൂ​ത്തു​തു​ട​ങ്ങി. ഉ​രു​ള്‍​ക്കു​റി​ഞ്ഞി, ക​രിം​കു​റി​ഞ്ഞി തു​ട​ങ്ങി​യ നാ​ട​ൻ ഇ​ന​ങ്ങ​ൾ​ക്കൊ​പ്പം സ​സ്യ​ഗ​വേ​ഷ​ക​ർ തി​രി​ച്ച​റി​ഞ്ഞ മ​റ്റു കു​റി​ഞ്ഞി യി​ന​ങ്ങ​ളും ഉ​ൾ​പ്പ​ടെ ആ​റ് ഇ​ന​ങ്ങ​ളാ​ണ് മ​ല​ഞ്ചെ​രി​വു​ക​ളി​ൽ പൂ​വി​ട്ടി​രി​ക്കു​ന്ന​ത്. പ​ച്ച​പ്പി​നി​ട​യി​ൽ വി​രി​യു​ന്ന ഇ​ളം വ​യ​ല​റ്റ് പൂ​ക്ക​ൾ സ​ഞ്ചാ​രി​ക​ൾ​ക്ക് വേ​റി​ട്ട കാ​ഴ്ചാ​നു​ഭ​വം സ​മ്മാ​നി​ക്കു​ന്നു.

മൂ​ന്നാ​റി​ലെ പ്ര​സി​ദ്ധ​മാ​യ നീ​ല​ക്കു​റി​ഞ്ഞി പൈ​ത​ൽ​മ​ല​യി​ൽ ക​ണ്ടെ​ത്തി​യി​ട്ടി​ല്ല. കു​റി​ഞ്ഞി​യി​ന​ങ്ങ​ളെ​ക്കു​റി​ച്ച് പ​ഠ​നം ന​ട​ത്തി​യ ഡോ. ​ജോ​മി അ​ഗ​സ്റ്റി​നും ഡോ. ​കെ. ബി​ജു​വും പൈ​ത​ൽ​മ​ല​യി​ലെ സ​സ്യ​വൈ​വി​ധ്യം ശാ​സ്ത്ര​ലോ​ക​ത്തി​ന് പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​ൽ പ്ര​ധാ​ന പ​ങ്കു​വ​ഹി​ച്ചു.

പ​ശ്ചി​മ​ഘ​ട്ട​ത്തി​ലെ പ​രി​മി​ത​മാ​യ ആ​വാ​സ​വ്യ​വ​സ്ഥ​ക​ളി​ൽ മാ​ത്രം വ​ള​രു​ന്ന ഇ​ത്ത​രം സ​സ്യ​ങ്ങ​ളു​ടെ സം​ര​ക്ഷ​ണ​വും അ​വ​യു​ടെ സ്വാ​ഭാ​വി​ക ആ​വാ​സ​വ്യ​വ​സ്ഥ നി​ല​നി​ർ​ത്തു​ന്ന​തും ഏ​റെ പ്രാ​ധാ​ന്യ​മ​ർ​ഹി​ക്കു​ന്നു.

Tags : NattuVishesham.DistricteNews

Recent News

Corehub Up