x
ad
Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ത​മം​ഗ​ലം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ഡോ​ക്ട​ര്‍​മാ​രു​ടെ സേ​വ​നം പരിമിതമെന്ന് പരാതി

വെബ് ഡെസ്ക്
Published: October 18, 2026 06:01 AM IST | Updated: October 18, 2026 06:01 AM IST

കോ​ത​മം​ഗ​ലം: എ​ൻ​ക്യു​എ​എ​സ് ദേ​ശീ​യ അം​ഗീ​കാ​രം ല​ഭി​ച്ച് ദി​വ​സ​ങ്ങ​ൾ പി​ന്നി​ടു​മ്പോ​ൾ കോ​ത​മം​ഗ​ലം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ നി​ല​വി​ലു​ള്ള ഡോ​ക്ട​ര്‍​മാ​രു​ടെ പോ​ലും സേ​വ​നം ല​ഭി​ക്കാ​തെ രോ​ഗി​ക​ൾ വ​ല​യു​ന്നു.

തു​ട​ര്‍​ച്ച​യാ​യ ദി​വ​സ​ങ്ങ​ളി​ല്‍ അ​വ​ധി​യോ മ​റ്റ് കാ​ര​ണ​ങ്ങ​ളോ മൂ​ലം നി​ല​വി​ലു​ള്ള ഡോ​ക്ട​ര്‍​മാ​രി​ൽ പ​ല​രും ഒ​പി​യി​ല്‍ എ​ത്താ​ത്ത സ്ഥി​തി​യാ​ണ്. ഈ​യാ​ഴ്ച പ​ല ദി​വ​സ​ങ്ങ​ളി​ലും ഒ​പി സേ​വ​നം നാ​മ​മാ​ത്ര​മാ​യി​രു​ന്നു. ഇ​ന്ന​ലെ ഒ​പി​യി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത് നാ​ല് ഡോ​ക്ട​ര്‍​മാ​രാ​ണ്.

ജ​ന​റ​ല്‍ മെ​ഡി​സി​നി​ലെ ഒ​രു ഡോ​ക്ട​റും ജ​ന​റ​ല്‍ സ​ര്‍​ജ​റി വി​ഭാ​ഗ​ത്തി​ലെ ര​ണ്ട് ഡോ​ക്ട​ര്‍​മാ​രും പീ​ഡി​യാ​ട്രി​ക്സ് വി​ഭാ​ഗ​ത്തി​ലെ ഒ​രു ഡോ​ക്ട​റു​മാ​ണ് ഒ​പി​യി​ലു​ണ്ടാ​യി​രു​ന്ന​ത്. ക്യാ​ഷ്വാ​ലി​റ്റി​യി​ല്‍ രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും ര​ണ്ട് ഷി​ഫ്റ്റു​ക​ളി​ലാ​യി ഓ​രോ ഡോ​ക്ട​ര്‍​മാ​രും ഉ​ണ്ടാ​യി​രു​ന്നു. എ​ല്ലാ ശ​നി​യാ​ഴ്ച​ക​ളി​ലും ഇ​താ​ണ് അ​വ​സ്ഥ.
ആ​ദി​വാ​സി​ക​ള​ട​ക്ക​മു​ള​ള സാ​ധാ​ര​ണ​ക്കാ​ര്‍ ആ​ശ്ര​യി​ക്കു​ന്ന ആ​ശു​പ​ത്രി​യാ​ണി​ത്. മു​ന്പു പ​ല​വ​ട്ടം ആ​വ​ശ്യ​ത്തി​ന് ഡോ​ക്‌​ട​ർ​മാ​രു​ടെ സേ​വ​നം ല​ഭി​ക്കു​ന്നി​ല്ലെ​ന്ന് പ​രാ​തി​ക​ൾ ഉ​യ​ർ​ന്നി​ട്ടും ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട ആ​ശു​പ​ത്രി മാ​നേ​ജിം​ഗ് ക​മ്മ​റ്റി ഇ​ക്കാ​ര്യ​ത്തി​ല്‍ ഇ​ട​പെ​ട​ല്‍ ന​ട​ത്തു​ന്നി​ല്ലെ​ന്ന ആ​ക്ഷേ​പം ശ​ക്ത​മാ​ണ്.

Tags : NattuVishesham.DistricteNews

Recent News

Corehub Up