x
ad
Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ്രാ​യോ​ഗി​ക പ​രി​ശീ​ല​ന​വു​മാ​യി നി​ര്‍​മ​ല കോ​ള​ജ്

വെബ് ഡെസ്ക്
Published: October 18, 2026 06:03 AM IST | Updated: October 18, 2026 06:03 AM IST

പാ​ഠ​ശാ​ല​യി​ല്‍ നി​ന്ന് പാ​ട​ത്തേ​ക്ക് എ​ന്ന പ്രാ​യോ​ഗി​ക പ​രി​ശീ​ല​ന പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി മൂ​വാ​റ്റു​പു​ഴ നി​ര്‍​മ​ല കോ​ള​ജ് ബോ​ട്ട​ണി വി​ഭാ​ഗം വി​ദ്യാ​ര്‍​ഥി​ക​ള്‍ പാ​ട​ശേ​ഖ​ര​ത്തി​ല്‍ ഞാ​റ്

മൂ​വാ​റ്റു​പു​ഴ: റോ​ട്ട​റി ക്ല​ബ് ഓ​ഫ് മൂ​വാ​റ്റു​പു​ഴ ഹെ​റി​റ്റേ​ജ്, നി​ര്‍​മ​ല കോ​ള​ജ് ബോ​ട്ട​ണി ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റ്, ഇ​ട്ടു​ണ്ണാ​ന്‍ പ​ട​വ് പാ​ട​ശേ​ഖ​ര സ​മി​തി എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ നി​ര്‍​മ​ല കോ​ള​ജി​ലെ ബോ​ട്ട​ണി വി​ഭാ​ഗം വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി പാ​ഠ​ശാ​ല​യി​ല്‍ നി​ന്ന് പാ​ട​ത്തേ​ക്ക് എ​ന്ന പ്രാ​യോ​ഗി​ക പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു.
യ​ന്ത്ര​വ​ത്കൃ​ത ഞാ​റു ന​ട​ലും പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ലു​ള്ള ന​ട​ലും വി​ദ്യാ​ര്‍​ഥി​ക​ള്‍ നേ​രി​ട്ട് മ​ന​സി​ലാ​ക്കി. പ​രി​ച​യ​സ​മ്പ​ന്ന​രാ​യ ക​ര്‍​ഷ​ക​ര്‍, റോ​ട്ട​റി ക്ല​ബ് ഭാ​ര​വാ​ഹി​ക​ള്‍, കോ​ള​ജ് അ​ധ്യാ​പ​ക​ര്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് വി​ദ്യാ​ര്‍​ഥി​ക​ള്‍ പാ​ട​ത്തി​റ​ങ്ങി പ​രി​ശീ​ല​നം നേ​ടി​യ​ത്.

ക​ര്‍​ഷ​ക​രാ​യ ജോ​ര്‍​ജ് ഒ​റ​മ​ഠം, സു​രേ​ഷ് നാ​രാ​യ​ണ​ന്‍, അ​ധ്യാ​പ​ക​രാ​യ ഡോ. ​ജീ​നാ ജോ​ര്‍​ജ്, ഡോ. ​ആ​മോ​സ് പി. ​തോ​മ​സ്, റോ​ട്ട​റി ക്ല​ബ് പ്ര​സി​ഡ​ന്‍റ് ഇ.​കെ. ര​വി, സെ​ക്ര​ട്ട​റി കി​ച്ചു കു​രു​വി​ള, മു​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ. ​ജോ​ണ്‍​സി മ​ണി​ത്തോ​ട്ടം എ​ന്നി​വ​ര്‍ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ല്‍​കി.

Tags : NattuVishesham.DistricteNews

Recent News

Corehub Up