x
ad
Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​ഹ​രി​സം​ഘ​ങ്ങ​ളു​ടെ താ​വ​ള​മാ​യി എ​ട​ക്കാ​നം റി​വ​ർ​വ്യൂ പോ​യി​ന്‍റ്

വെബ് ഡെസ്ക്
Published: October 18, 2026 06:12 AM IST | Updated: October 18, 2026 06:12 AM IST

എ​ട​ക്കാ​നം പു​ഴ​ക്ക​ര​യി​ൽ ത​ള്ളി​യ മാ​ലി​ന്യ​ങ്ങ​ൾ.

ഇ​രി​ട്ടി: വി​നോ​ദ​സ​ഞ്ചാ​രി​ക​ളും കു​ടും​ബ​ങ്ങ​ളു​മ​ട​ക്കം നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ ദി​വ​സ​വും എ​ത്തു​ന്ന എ​ട​ക്കാ​നം റി​വ​ർ​വ്യൂ പോ​യി​ന്‍റ് മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗ​ത്തി​ന്‍റെ​യും കൈ​മാ​റ്റ​ത്തി​ന്‍റെ​യും കേ​ന്ദ്ര​മാ​കു​ന്ന​താ​യി പ​രാ​തി. പ്ര​കൃ​തി​ഭം​ഗി ആ​സ്വ​ദി​ക്കാ​നെ​ത്തു​ന്ന​വ​രു​ടെ മ​റ​വി​ൽ ല​ഹ​രി​സം​ഘ​ങ്ങ​ൾ പ്ര​ദേ​ശം കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യു​ള്ള ആ​രോ​പ​ണം നാ​ട്ടു​കാ​രി​ൽ ആ​ശ​ങ്ക​യു​യ​ർ​ത്തു​ന്നു.

പൊ​ലി​സി​ന്‍റെ ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​നും എ​ക്സൈ​സി​ന്‍റെ ഓ​പ്പ​റേ​ഷ​ൻ ഹ​ണ്ടി​ന്‍റെ​യും ഭാ​ഗ​മാ​യി ല​ഹ​രി​വേ​ട്ട ശ​ക്ത​മാ​ക്കി​യ​തോ​ടെ മ​യ​ക്കു​മ​രു​ന്ന് സം​ഘ​ങ്ങ​ൾ സ്ഥി​രം കേ​ന്ദ്ര​ങ്ങ​ൾ ഉ​പേ​ക്ഷി​ച്ച് ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് പ്ര​വ​ർ​ത്ത​നം വ്യാ​പി​പ്പി​ക്കു​ന്ന​താ​യാ​ണ് സൂ​ച​ന. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി എ​ട​ക്കാ​നം പു​ഴ​ക്ക​ര​യും ല​ഹ​രി​സം​ഘ​ങ്ങ​ൾ താ​വ​ള​മാ​ക്കു​ക​യാ​ണ്. ഒ​രാ​ഴ്ച മു​മ്പ്എ​ക്സൈ​സ് സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ എ​ട​ക്കാ​നം റി​വ​ർ​വ്യൂ പോ​യി​ന്‍റി​ന്‍റെ പു​ഴ​ക്ക​ര​യി​ൽ മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗി​ക്കു​ന്ന​തി​നി​ടെ വി​ദ്യാ​ർ​ഥി ഉ​ൾ​പ്പെ​ടെ ഇ​രി​ക്കൂ​ർ സ്വ​ദേ​ശി​ക​ളാ​യ നാ​ലു പേ​ർ പി​ടി​യി​ലാ​യി​രു​ന്നു.​പു​ഴ​ക്ക​ര​യി​ൽ മാ​ലി​ന്യം വ​ലി​ച്ചെ​റി​യു​ന്ന​തും പ​തി​വാ​യ​തോ​ടെ പ്ര​ദേ​ശ​ത്തി​ന്‍റെ പ​രി​സ്ഥി​തി​ക്കും ഭീ​ഷ​ണി​യാ​കു​ന്നു​ണ്ട്.

കാ​ടു​ക​യ​റി നി​രീ​ക്ഷ​ണ കാ​മ​റ​

എ​ട​ക്കാ​നം റി​വ​ർ​വ്യു പോ​യി​ന്‍റി​ൽ സാ​മൂ​ഹി​ക​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും മാ​ലി​ന്യം വ​ലി​ച്ചെ​റി​യു​ന്ന​തും ത​ട​യാ​ൻ ഇ​രി​ട്ടി ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു വ​ർ​ഷം മു​മ്പ് സ്ഥാ​പി​ച്ച നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ കാ​ടു​ക​യ​റി കാ​ഴ്ച മ​റ​ഞ്ഞ നി​ല​യി​ലാ​ണ്. കാ​മ​റ​ക​ൾ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ണോ എ​ന്ന​തു​പോ​ലും വ്യ​ക്ത​മ​ല്ലാ​ത്ത സാ​ഹ​ച​ര്യം സാ​മൂ​ഹി​ക​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും ല​ഹ​രി​വി​ൽ​പ​ന​യ്ക്കും അ​നു​കൂ​ല​മാ​കു​ന്നു​ണ്ട്.. കാ​മ​റ​ക​ളു​ടെ കാ​ഴ്ച മ​റ​യ്ക്കു​ന്ന കാ​ടു​ക​ൾ വെ​ട്ടി​മാ​റ്റി നി​രീ​ക്ഷ​ണ സം​വി​ധാ​നം പു​നഃ​സ്ഥാ​പി​ക്കാ​ൻ ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്.

 

Tags : NattuVishesham.DistricteNews

Recent News

Corehub Up