x
ad
Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജി​ല്ലാ സ്‌​കൂ​ള്‍ കാ​യി​ക​മേ​ള കു​തി​പ്പ് തു​ട​ര്‍​ന്ന് കോ​ത​മം​ഗ​ലം

വെബ് ഡെസ്ക്
Published: October 18, 2026 05:55 AM IST | Updated: October 18, 2026 05:55 AM IST

എ​യ്ഞ്ച​ല്‍ പ്രി​ന്‍​സ​ന്‍, ജൂ​നി​യ​ര്‍ ലോം​ഗ് ജം​പ്, എ​സ്എ​ച്ച്ഒ​എ​ച്ച്എ​സ്എ​സ്, മൂ​ക്ക​ന്നൂ​ര്‍.

കൊ​ച്ചി: എറണാകുളം മഹാരാ ജാസ് കോളജ് ഗ്രൗണ്ടിൽ നട ക്കുന്ന റ​വ​ന്യു ജി​ല്ലാ സ്‌​കൂ​ള്‍ കാ​യി​ക​മേ​ള​യി​ല്‍ കു​തി​പ്പ് തു​ട​ർ​ന്ന് കോ​ത​മം​ഗ​ലം ഉ​പ​ജി​ല്ല. 107 പോ​യി​ന്‍റു​മാ​യാ​ണ് കോ​ത​മം​ഗ​ലം ഉ​പ​ജി​ല്ലയുടെ മു​ന്നേ​റ്റം.

14 സ്വ​ര്‍​ണ​വും ഒ​മ്പ​തു വെ​ള്ളി​യും ഏ​ഴു വെ​ങ്ക​ല​വു​മാ​യാ​ണ് കോ​ത​മം​ഗ​ല​ത്തി​ന്‍റെ കു​തി​പ്പ്. മൂ​ന്നു സ്വ​ര്‍​ണ​വും നാ​ലു വെ​ങ്ക​ല​വും നേ​ടി 24 പോ​യി​ന്‍റു​മാ​യി പെ​രു​മ്പാ​വൂ​രാ​ണ് ര​ണ്ടാ​മ​ത്. 23 പോ​യി​ന്‍റു​മാ​യി എ​റ​ണാ​കു​ളം തൊ​ട്ടു​പി​ന്നി​ലു​ണ്ട്. മൂ​ന്നു സ്വ​ര്‍​ണ​വും ര​ണ്ടു വെ​ള്ളി​യും ര​ണ്ടു വെ​ങ്ക​ല​വും സ്വ​ന്ത​മാ​ക്കി.

സ്‌​കൂ​ളു​ക​ളി​ല്‍ പോ​യി​ന്‍റ് പ​ട്ടി​ക​യി​ല്‍ ആ​ധി​പ​ത്യം ഉ​റ​പ്പി​ച്ച് നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ കോ​ത​മം​ഗ​ലം മാ​ര്‍ ബേ​സി​ല്‍ എ​ച്ച്എ​സ്എ​സ് മു​മ്പി​ലാ​ണ്. 12 സ്വ​ര്‍​ണ​വും ആ​റു വെ​ള്ളി​യും അ​ഞ്ച് വെ​ങ്ക​ല​വും ഉ​ള്‍​പ്പ​ടെ 83 പോ​യി​ന്‍റ് നേ​ടി​യാ​ണ് മാ​ര്‍ ബേ​സി​ല്‍ മു​ന്നേ​റു​ന്ന​ത്.

13 പോ​യി​ന്‍റ് വീ​തം നേ​ടി​യ കീ​രം​പാ​റ സെ​ന്‍റ് സ്റ്റീ​ഫ​ന്‍​സ് എ​ച്ച്എ​സ്എ​സും മൂ​ക്ക​ന്നൂ​ര്‍ സേ​ക്ര​ഡ് ഹാ​ര്‍​ട്ട് ഓ​ര്‍​ഫ​നേ​ജ് എ​ച്ച്എ​സു​മാ​ണ് ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ളി​ല്‍.
ര​ണ്ടു സ്വ​ര്‍​ണ​വും ഒ​രു വെ​ങ്ക​ല​വു​മാ​ണ് സെ​ന്‍റ് സ്റ്റീ​ഫ​ന്‍​സി​ന്‍റെ സ​മ്പാ​ദ്യം. ഒ​രു സ്വ​ര്‍​ണ​വും ര​ണ്ടു വെ​ള്ളി​യും ര​ണ്ടു വെ​ങ്ക​ല​വും നേ​ടി​യ സേ​ക്ര​ഡ് ഹാ​ര്‍​ട്ട് ഓ​ര്‍​ഫ​നേ​ജും ഒ​പ്പ​ത്തി​നൊ​പ്പ​മു​ണ്ട്.

വി​ഭാ​ഗം തി​രി​ച്ചു​ള്ള പോ​യി​ന്‍റ് നി​ല​യി​ലും കോ​ത​മം​ഗ​ല​ത്തി​ന്‍റെ മേ​ധാ​വി​ത്വം പ്ര​ക​ട​മാ​ണ്. സ​ബ് ജൂ​നി​യ​ര്‍ ആ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ എ​റ​ണാ​കു​ളം മു​ന്നി​ലെ​ത്തി​യ​പ്പോ​ള്‍ പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ കോ​ത​മം​ഗ​ല​മാ​ണ് ഒ​ന്നാ​മ​ത്. ജൂ​നി​യ​ര്‍, സീ​നി​യ​ര്‍ ആ​ണ്‍​കു​ട്ടി​ക​ളു​ടെ​യും പെ​ണ്‍​കു​ട്ടി​ക​ളു​ടെ​യും വി​ഭാ​ഗ​ങ്ങ​ളി​ലും കോ​ത​മം​ഗ​ലം മു​ന്നേ​റ്റം തു​ട​രു​ക​യാ​ണ്.

ഇ​ന്ന​ലെ പു​തു​താ​യി ഒ​രു റി​ക്കാ​ര്‍​ഡാ​ണ് പി​റ​ന്ന​ത്. ജൂ​നി​യ​ര്‍ ആ​ണ്‍​കു​ട്ടി​ക​ളു​ടെ ഷോ​ട്ട്പു​ട്ടി​ല്‍ തേ​വ​ര സേ​ക്ര​ഡ് ഹാ​ര്‍​ട്ട് എ​ച്ച്എ​സ്എ​സി​ലെ ജൂ​ഡ ജേ​ക്ക​ബാ​ണ് 12.76 മീ​റ്റ​ര്‍ ദൂ​രം എ​റി​ഞ്ഞ് പു​തി​യ റി​ക്കാ​ര്‍​ഡ് സ്ഥാ​പി​ച്ച​ത്. 2009ല്‍ ​കോ​ത​മം​ഗ​ലം മാ​ര്‍ ബേ​സി​ല്‍ എ​ച്ച്എ​സ്എ​സി​ന്‍റെ ജി​ബി​ന്‍ റെ​ജി 12.47 മീ​റ്റ​റി​ല്‍ സ്ഥാ​പി​ച്ച റി​ക്കാ​ര്‍​ഡാ​ണ് ഇ​തോ​ടെ മ​റി​ക​ട​ന്ന​ത്.

വി​ദ്യാ​ഭ്യാ​സ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ സു​ബി​ന്‍ പോ​ള്‍ പ​താ​ക ഉ​യ​ര്‍​ത്തി​യ​തോ​ടെ​യാ​ണ് കാ​യി​ക​മേ​ള​യ്ക്ക് തു​ട​ക്ക​മാ​യ​ത്. മേ​യ​ര്‍ വി.​കെ. മി​നി​മോ​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ടി.​ജെ. വി​നോ​ദ് എം​എ​ല്‍​എ അ​ധ്യ​ക്ഷ​നാ​യി. കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ കെ.​വി.​പി. കൃ​ഷ്ണ​കു​മാ​ര്‍, ആ​ല്‍​ബ​ര്‍​ട്ട് അ​മ്പ​ല​ത്തി​ങ്ക​ല്‍, ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ റീ​ജ​ണ​ല്‍ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ പി.​എ​ക്‌​സ്. ബി​യാ​ട്രി​യാ​സ് മ​രി​യ, സ​മ​ഗ്ര ശി​ക്ഷാ കേ​ര​ളം ജി​ല്ലാ പ്രോ​ജ​ക്ട് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ പി.​എ. റ​ഹീം, സ്‌​പോ​ര്‍​ട്‌​സ് ഓ​ര്‍​ഗ​നൈസേഷ​ന്‍ സ്റ്റേ​റ്റ് അ​സി​സ്റ്റ​ന്‍റ് വി.​കെ. വി​സ്മ​യ, റി​സ​പ്ഷ​ന്‍ ക​മ്മി​റ്റി ക​ണ്‍​വീ​ന​ര്‍ പി.​എ. നി​ഷാ​ദ് ബാ​ബു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : NattuVishesham.DistricteNews

Recent News

Corehub Up