x
ad
Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തൃപ്പൂണിത്തുറയിൽ മൂ​ന്ന് വീ​ടു​ക​ളി​ൽ മോ​ഷ​ണ​ശ്ര​മം

വെബ് ഡെസ്ക്
Published: October 18, 2026 05:52 AM IST | Updated: October 18, 2026 05:52 AM IST

മോ​ഷ്ടാ​ക്ക​ളു​ടെ സി​സി​ടി​വി ദൃ​ശ്യം

തൃ​പ്പൂ​ണി​ത്തു​റ: ന​ഗ​ര​ത്തി​ല്‍ മൂ​ന്ന് വീ​ടു​ക​ളി​ല്‍ മോ​ഷ​ണ​ശ്ര​മം. എ​സ്എ​ന്‍ ജം​ഗ്ഷ​ന്‍ റി​ഫൈ​ന​റി റോ​ഡി​ല്‍ ചോ​യ്‌​സ് സ്‌​കൂ​ളി​ന​ടു​ത്തു​ള്ള കെ​ന്‍റ് ഹൈ​ഡ് പാ​ര്‍​ക്ക് വി​ല്ല​യി​ലെ മൂ​ന്നു വീ​ടു​ക​ളി​ലാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം അ​ര്‍​ധ​രാ​ത്രി​ക്കു ശേ​ഷം മോ​ഷ്ടാ​ക്ക​ള്‍ എ​ത്തി​യ​ത്.

നാ​ലം​ഗ സം​ഘം വീ​ടു​ക​ളു​ടെ മു​റ്റ​ത്ത് കൂ​ടി ക​ട​ന്നു പോ​കു​ന്ന​ത് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ല്‍ വ്യ​ക്ത​മാ​യി പ​തി​ഞ്ഞി​ട്ടു​ണ്ട്. ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ 1.50 ഓ​ടെ​യെ​ത്തി​യ മോ​ഷ്ടാ​ക്ക​ള്‍ ത​ല മു​ഴു​വ​നാ​യി മൂ​ടി മു​ഖം മ​റ​ച്ച് വീ​ടു​ക​ളു​ടെ കോ​മ്പൗ​ണ്ടു​ക​ളി​ലൂ​ടെ ഒ​ന്നി​ന് പു​റ​കെ ഒ​ന്നാ​യി ക​ട​ന്നു പോ​കു​ന്ന ദൃ​ശ്യ​മാ​ണ് കാ​മ​റ​യി​ല്‍ പ​തി​ഞ്ഞ​ത്. വീ​ട്ടു​ട​മ​സ്ഥ​രു​ടെ പ​രാ​തി​യി​ല്‍ ഹി​ല്‍​പാ​ല​സ് പൊ​ലി​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

 

Tags : NattuVishesham.DistricteNews

Recent News

Corehub Up