ഒപ്പനയിൽ ഒന്നാം സ്ഥാനം നേടിയ കോഴിക്കോട് ഗവ.മെഡിക്കൽ കോളജ് ടീം.
പരിയാരം: ആരോഗ്യ സർവകലാശാല നോർത്ത് സോൺ കലോത്സവം മൂന്നാം ദിനം പിന്നിട്ടതോടെ165 പോയിന്റുമായി കോഴിക്കോട് മെഡിക്കൽ കോളജിന്റെ മുന്നേറ്റം. 113 പോയിന്റുള്ള കോഴിക്കോട് കെഎംസിടി മെഡിക്കൽ കോളജ് ആണ് രണ്ടാം സ്ഥാനത്ത്.
കലോത്സവ വേദിയിൽ കലാപ്രേമികൾക്ക് ആവേശം പകർന്നാണ് മൂന്നാം ദിനം കടന്നു പോയത്. രചന മത്സരങ്ങളും വ്യക്തിഗത ഇനങ്ങളും പൂർത്തിയായതിന് പിന്നാലെ വേദിയെ സജീവമാക്കി
സംഘടിത കലാരൂപങ്ങളും നാടകങ്ങളും അരങ്ങേറി. കലോത്സവത്തിന്റെ പ്രധാന ആകർഷണ ങ്ങളായ കോൽക്കളി, വട്ടപ്പാട്ട്, പരമ്പരാഗത ശൈലിയിലുള്ള ഒപ്പന എന്നിവ കൊണ്ട് വേദി ഇന്നലെ ഏറെശ്രദ്ധേയമായിരുന്നു.
സാമൂഹിക വിഷയങ്ങളെ മുൻനിർത്തി അവതരിപ്പിച്ച തെരുവ് നാടകങ്ങളും സദസിനെ കൈയിലെടു ക്കുന്നതായി. രക്ഷിതാക്കളും നാട്ടുകാരുമായി സദസും ഇന്നലെ ഏറെ സജീവമായിരുന്നു.
Tags : NattuVishesham.DistricteNews