കാസർഗോഡ് ആസ്റ്റർ മിംസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന രക്തബാങ്കിന്റെ ഉദ്ഘാടനം രാജ്മോഹൻ ഉണ്ണിത്താൻ എംപി നിർവഹിക്കുന്നു. ആസ്റ്റർ മിംസ് സിഒഒ സുധീർ ബാസുരി,
കാസർഗോഡ്: ജില്ലയിലാദ്യമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന രക്തബാങ്ക് കാസർഗോഡ് ആസ്റ്റർ മിംസിൽ പ്രവർത്തനമാരംഭിച്ചു. രാജ്മോഹൻ ഉണ്ണിത്താൻ എംപി ഉദ്ഘാടനം നിർവഹിച്ചു. ആസ്റ്റർ മിംസ് ചീഫ് ഓപ്പറേറ്റിംഗ് ഓഫിസർ സുധീർ ബാസുരി, ചീഫ് ഓഫ് മെഡിക്കൽ സർവീസസ് ഡോ. സാജിദ് സലാവുദ്ദീൻ, ഡപ്യൂട്ടി ചീഫ് ഓഫ് മെഡിക്കൽ സർവീസസ് ഡോ. ജസീൽ, ബ്ലഡ് സെന്റർ മെഡിക്കൽ ഓഫിസർ ഇൻചാർജ് ഡോ. സി.വി. അഞ്ജലി, ഓപ്പറേഷൻസ് മാനേജർ ഷംനാസ് ഹബീബ് എന്നിവർ പങ്കെടുത്തു.
ജില്ലയിൽ ഏതൊരു ഗ്രൂപ്പിലും പെട്ട രക്തലഭ്യത സംബന്ധിച്ച ബുദ്ധിമുട്ടുകൾക്ക് ഇതോടെ ശാശ്വതപരിഹാരമാകുമെന്ന് സിഒഒ സുധീർ ബാസുരി അറിയിച്ചു. രക്തത്തിനു പുറമേ പാക്ക്ഡ് റെഡ് സെൽസ്, ഫ്രഷ് ഫ്രോസൺ പ്ലാസ്മ, പ്ലേറ്റ്ലറ്റ് കോൺസൻട്രേറ്റ്, ക്രയോപ്രസിപ്പിറ്റേറ്റ് എന്നിവയും ആസ്റ്റർ മിംസ് ബ്ലഡ് സെന്ററിൽ ലഭ്യമാണ്. ഹീമോഫീലിയ ബാധിച്ച രോഗികൾക്കും ഉപയോഗിക്കാൻ കഴിയുന്ന ക്രയോപ്രസിപ്പിറ്റേറ്റ് എന്ന ഘടകം ലഭ്യമാകുന്ന ജില്ലയിലെ ഏക രക്തബാങ്ക് ആയിരിക്കും ഇത്. ഒരേ സമയം പരമാവധി 1000 യൂണിറ്റ് രക്തവും മറ്റു ഘടകങ്ങളും ഇവിടെ ശേഖരിക്കാൻ കഴിയും. രക്തദാനത്തിനും രക്തത്തിന്റെയും അനുബന്ധ ഘടകങ്ങളുടെയും ലഭ്യത സംബന്ധിച്ച വിവരങ്ങൾക്കും 7034534519 എന്ന നമ്പറിൽ ബന്ധപ്പെടാം.
Tags : NattuVishesham.DistricteNews