x
ad
Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

​കൃ​ഷി​ക്ക് പു​തു​മോ​ടി; ഫാ​മി​ന് പു​തു​ജീ​വ​ൻ

വെബ് ഡെസ്ക്
Published: October 18, 2026 06:34 AM IST | Updated: October 18, 2026 06:34 AM IST

ബ്ലോ​ക്ക് ആ​റി​ൽ പ​ങ്കാ​ളി​ത്ത കൃ​ഷി പു​രോ​ഗ​മി​ക്കു​ന്ന കൃ​ഷി സ്ഥ​ലം .

26 സം​രം​ഭ​ക​ർ; നൂ​ത​ന കൃ​ഷി​രീ​തി​ക​ൾ 26 സം​രം​ഭ​ക​ർ; നൂ​ത​ന കൃ​ഷി​രീ​തി​ക​ൾ    


കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ പു​ത്ത​ൻ ആ​ശ​യ​ങ്ങ​ളു​മാ​യാ​ണ് സം​രം​ഭ​ക​ർ ആ​റ​ളം ഫാ​മി​ലേ​ക്ക് എ​ത്തു​ന്ന​ത്. കൃ​ഷി​യെ അ​ത്യാ​ധു​നി​ക സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ വ്യ​വ​സാ​യ​വ​ത്ക​രി​ച്ചു​ള്ള മു​ന്നേ​റ്റ​മാ​ണ് ഇ​വ​ർ ല​ക്ഷ്യ​മി​ടു​ന്ന​ത്. ഇ​ത് യു​വ​ത​ല​മു​റ​യ്ക്ക് കൃ​ഷി​യി​ലേ​ക്കു​ള്ള മ​ട​ങ്ങി​വ​ര​വി​ന് പ്ര​ചോ​ദ​ന​മാ​കു​മെ​ന്ന് അ​വ​ർ പ​റ‍​യു​ന്നു. സ​ർ​ക്കാ​ർ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കൃ​ഷി​യോ​ഗ്യ​മാ​യ ത​രി​ശു​സ്ഥ​ല​ങ്ങ​ൾ കൃ​ഷി​ക്ക് വി​ട്ടു​ന​ൽ​കു​ന്ന​ത് സം​സ്ഥാ​ന​ത്തി​ന് പു​തി​യ മാ​തൃ​ക​യാ​ണ്.‌   26 ഓ​ളം സം​രം​ഭ​ക​രാ​ണ്  ഫാ​മി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ സ്ഥ​ലം പാ​ട്ട​ത്തി​നെ​ടു​ത്ത് പ​ങ്കാ​ളി​ത്ത കൃ​ഷി ആ​രം​ഭി​ച്ച​ത്. ഏ​ക്ക​റി​ന് പ്ര​തി​മാ​സം 1200 രൂ​പ നി​ര​ക്കി​ൽ ഫാ​മി​ന് ന​ൽ​ക​ണം.10 വ​ർ​ഷ​മാ​ണ് പാ​ട്ട കാ​ലാ​വ​ധി. വ​രു​മാ​ന​ത്തി​ന്‍റെ നി​ശ്ചി​ത ശ​ത​മാ​നം തു​ക​യും സ​ർ​ക്കാ​രി​ന് ന​ൽ​ക​ണം. പാ​ട്ട കാ​ലാ​വ​ധി തീ​രു​മ്പോ​ൾ ഫാം ​നി​ർ​ദേ​ശി​ക്കു​ന്ന വി​ള​ക​ൾ വ​ച്ചു​പി​ടി​പ്പി​ച്ച്  സ്ഥ​ലം തി​രി​കെ കൈ​മാ​റ​ണ​മെ​ന്നാ​ണ് വ്യ​വ​സ്ഥ. പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ലെ നി​ശ്ചി​ത ശ​ത​മാ​നം ആ​ളു​ക​ൾ​ക്ക് തൊ​ഴി​ൽ ന​ൽ​ക​ണ​മെ​ന്നും ക​രാ​റി​ലു​ണ്ട്.

വ​ള​രും കൃ​ഷി​യും സം​രം​ഭ​ങ്ങ​ളും  പാ​രി​സ്ഥി​തി​ക വി​ഷ​യ​ങ്ങ​ൾ ഒ​ന്നു​മി​ല്ലാ​ത്ത  വൈ​

വി​ധ്യ​മാ​ർ​ന്ന വൃ​ക്ഷ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന തോ​ട്ടം ശൈ​ലി​യി​ലു​ള്ള കൃ​ഷി​യാ​ണ് പി​ന്തു​ട​രു​ന്ന​ത്. മ​ര​ങ്ങ​ളു​ടെ​യും തോ​ട്ട​വി​ള​ക​ളു​ടെ​യും കൃ​ഷി​യി​ലൂ​ടെ  കാ​ർ​ബ​ൺ ശേ​ഖ​ര​ണം, മ​ണ്ണൊ​ലി​പ്പ് ത​ട​യ​ൽ, ഭൂ​മി​യു​ടെ ജ​ല​സം​ഭ​ര​ണ ശേ​ഷി വ​ർ​ധി​പ്പി​ക്ക​ൽ തു​ട​ങ്ങി​യ​വ  സാ​ധ്യ​മാ​കും. ഏ​ക​ദേ​ശം 20 ല​ക്ഷം മ​ര​ങ്ങ​ൾ  പ്ര​തി​വ​ർ​ഷം 5,000-10,000 ട​ൺ കാ​ർ​ബ​ൺ ആ​ഗി​ര​ണം​ചെ​യ്യും. മ​ണ്ണി​ലെ ജൈ​വ കാ​ർ​ബ​ണി​ന്‍റെ വ​ർ​ധ​ന​യും വേ​രു​ക​ളു​ടെ ഉ​യ​ർ​ന്ന സാ​ന്ദ്ര​ത​യും അ​രു​വി​ക​ളി​ലെ നീ​രൊ​ഴു​ക്ക് നി​ല​നി​ർ​ത്താ​ൻ സ​ഹാ​യി​ക്കും.    ഭ​ക്ഷ്യ​സം​സ്ക​ര​ണ വ്യ​വ​സാ​യ​ങ്ങ​ൾ​ക്ക് സാ​ധ്യ​ത​യേ​റും. മൂ​ല്യ​വ​ർ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പു​തി​യ സം​രം​ഭ​ങ്ങ​ളും കൂ​ടു​ത​ൽ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കും. ടൂ​റി​സം വി​ക​സ​ന​ത്തി​നും വ​ഴി​തു​റ​ക്കും. ആ​ദി​വാ​സി വി​ഭാ​ഗ​ങ്ങ​ളു​ടേ​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള  പ്രാ​ദേ​ശി​ക​മാ​യ സം​സ്കാ​ര​വും ഭ​ക്ഷ​ണ, ക​ലാ​പൈ​തൃ​ക​ങ്ങ​ളും മെ​ച്ച​പ്പെ​ടു​ന്ന​ത് വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യ്ക്ക് ക​രു​ത്താ​കും.    തൊ​ഴി​ലും വ​രു​മാ​ന​വും വ​ർ​ധി​ക്കു​ന്ന​തി​നൊ​പ്പം മേ​ഖ​ല​യി​ൽ  സാ​മൂ​ഹി​ക​വും വി​ദ്യാ​ഭ്യാ​സ​പ​ര​വു​മാ​യ വ​ള​ർ​ച്ച​യും കൈ​വ​രു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. ഫാം ​സ​ജീ​വ​മാ​കു​ന്ന​തോ​ടെ വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ശ​ല്യം കു​റ​യു​ക​യും ആ​ദി​വാ​സി വി​ഭാ​ഗ​ത്തി​നും ഫാ​മി​നും  കൂ​ടു​ത​ൽ സു​ര​ക്ഷി​ത​ത്വം ല​ഭി​ക്കു​മെ​ന്നു​മാ​ണ് അ​ധി​കൃ​ത​രു​ടെ പ്ര​തീ​ക്ഷ.

  (അ​വ​സാ​നി​ച്ചു) 

Tags : NattuVishesham.DistricteNews

Recent News

Corehub Up