x
ad
Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ന​ത്ത​ടി-​റാ​ണി​പു​രം റോ​ഡി​ലേ​ക്ക് മ​ണ്ണി​ടി​ഞ്ഞു​വീ​ണു

വെബ് ഡെസ്ക്
Published: October 18, 2026 06:39 AM IST | Updated: October 18, 2026 06:39 AM IST

പ​ന​ത്ത​ടി-​റാ​ണി​പു​രം റോ​ഡി​ൽ പ​ന്തി​ക്കാ​ലി​നു സ​മീ​പം സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ സ്ഥ​ല​ത്തി​ന്‍റെ പാ​ർ​ശ്വ​ഭി​ത്തി​യും മ​ണ്ണും ഇ​ടി​ഞ്ഞു​വീ​ണ നി​ല​യി​ൽ.

റാ​ണി​പു​രം: ഇ​ന്ന​ലെ​യു​ണ്ടാ​യ ക​ന​ത്ത മ​ഴ​യി​ൽ പ​ന​ത്ത​ടി-​റാ​ണി​പു​രം റോ​ഡി​ലേ​ക്ക് മ​ണ്ണി​ടി​ഞ്ഞു​വീ​ണ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. പ​ന്തി​ക്കാ​ലി​ന് സ​മീ​പ​മാ​ണ് സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ സ്ഥ​ല​ത്തി​ന്‍റെ പാ​ർ​ശ്വ​ഭി​ത്തി​യും മ​ണ്ണും ഇ​ടി​ഞ്ഞു​വീ​ണ​ത്.

ഇ​വി​ടെ അ​ന​ധി​കൃ​ത​മാ​യി മ​ണ്ണെ​ടു​ക്കു​ന്ന​താ​യി പ​രാ​തി ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് നേ​ര​ത്തേ പ​ഞ്ചാ​യ​ത്ത് സ്റ്റോ​പ്പ് മെ​മ്മോ ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ കു​റ​ച്ചു​ദി​വ​സ​ങ്ങ​ൾ​ക്കു ശേ​ഷം വീ​ണ്ടും മ​ണ്ണെ​ടു​ക്കാ​ൻ തു​ട​ങ്ങി​യി​രു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

Tags : NattuVishesham.DistricteNews

Recent News

Corehub Up