x
ad
Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​രി​ന്പു​ഴ സ​മ​ഗ്ര കു​ടി​വെ​ള്ളപ​ദ്ധ​തി: 19.50 കോ​ടി​യു​ടെ പ​ദ്ധ​തി പൂ​ർ​ത്തി​യാ​കു​ന്നു

വെബ് ഡെസ്ക്
Published: October 18, 2026 06:43 AM IST | Updated: October 18, 2026 06:43 AM IST

ക​രി​ന്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ സ​മ​ഗ്ര കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ജ​ലം ശു​ദ്ധീ​ക​രി​ക്കു​ന്ന​തി​നാ​യി സ്ഥാ​പി​ച്ച ടാ​ങ്ക്.

ശ്രീകൃഷ്ണപുരം: ക​രി​ന്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കു​ടി​വെ​ള്ള ക്ഷാ​മ​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​ര​മാ​കു​ന്നു. സ​ർ​ക്കാ​രി​ന്‍റെ നൂ​റു​ദി​ന ക​ർ​മ​പ​രി​പാ​ടി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ജ​ൽ ജീ​വ​ൻ മി​ഷ​ൻ വ​ഴി ന​ട​പ്പാ​ക്കു​ന്ന സ​മ​ഗ്ര കു​ടി​വെ​ള്ള പ​ദ്ധ​തി പൂ​ർ​ത്തീ​ക​ര​ണ​ത്തി​ലേ​ക്ക്. 19.50 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് പൂ​ർ​ത്തി​യാ​ക്കി​യ ബൃ​ഹ​ത്താ​യ പ​ദ്ധ​തി​യി​ലൂ​ടെ പ​ഞ്ചാ​യ​ത്തി​ലെ മു​പ്പ​തി​നാ​യി​ര​ത്തി​ല​ധി​കം വ​രു​ന്ന ജ​ന​ങ്ങ​ൾ​ക്കാ​ണ് ത​ട​സ​മി​ല്ലാ​തെ ശു​ദ്ധ​ജ​ലം ല​ഭ്യ​മാ​കു​ക. വി​വി​ധ വാ​ർ​ഡു​ക​ളി​ലാ​യി 1,753 ഗാ​ർ​ഹി​ക കു​ടി​വെ​ള്ള ക​ണ​ക്ഷ​നു​ക​ളാ​ണ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ജ​ല​വി​ത​ര​ണം ത​ട​സ​മി​ല്ലാ​തെ സാ​ധ്യ​മാ​ക്കാ​ൻ 120 എ​ച്ച്പി റോ ​വാ​ട്ട​ർ പ​ന്പ് സെ​റ്റു​ക​ളും വെ​ള്ളം ഉ​യ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് അ​ടി​ച്ചു ക​യ​റ്റു​ന്ന​തി​നാ​യി 40 എ​ച്ച്പി ക്ലി​യ​ർ വാ​ട്ട​ർ പ​ന്പ് സെ​റ്റു​ക​ളും സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്.

വൈ​ദ്യു​തിത​ട​സം മൂ​ലം ജ​ല​വി​ത​ര​ണം മു​ട​ങ്ങാ​തി​രി​ക്കാ​ൻ 250 കെ​വി​എ ട്രാ​ൻ​സ്ഫോ​മ​റും സ്ഥാ​പി​ച്ചു. ക​രി​യോ​ട് മ​ല​യി​ൽ നി​ർ​മി​ച്ച 3.5 ല​ക്ഷം ലി​റ്റ​ർ സം​ഭ​ര​ണ​ശേ​ഷി​യു​ള്ള വാ​ട്ട​ർ ടാ​ങ്കും സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് വെ​ള്ള​മെ​ത്തി​ക്കാ​നാ​യി 74 കി​ലോ​മീ​റ്റ​റോ​ളം നീ​ള​ത്തി​ൽ വി​ത​ര​ണ ശൃം​ഖ​ല​യും പൂ​ർ​ത്തി​യാ​യി. പ​ദ്ധ​തി​യി​ലൂ​ടെ ക​രി​ന്പു​ഴ​യു​ടെ പ​തി​റ്റാ​ണ്ടു​ക​ൾ നീ​ണ്ട കു​ടി​വെ​ള്ള ദു​രി​ത​ത്തി​നാ​ണ് അ​ന്ത്യ​മാ​യെ​ന്ന് ക​രി​ന്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ബ പാ​ട്ട​ത്തൊ​ടി അ​റി​യി​ച്ചു.

Tags : NattuVishesham.DistricteNews

Recent News

Corehub Up