ടിമ്പര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് കണിയാമ്പറ്റ മേഖലാ കണ്വന്ഷന് ജയിംസ് അമ്പലവയല്‍ ഉദ്ഘാടനം ചെയ്യുന്നു.
കമ്പളക്കാട്: ടിമ്പര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് കണിയാമ്പറ്റ മേഖലാ കണ്വന്ഷന് നടത്തി. ജില്ലാ പ്രസിഡന്റ് ജയിംസ് അമ്പലവയല്‍ ഉദ്ഘാടനം ചെയ്തു.
സ്വന്തം ഭൂമിയില്‍ നട്ടുവളര്‍ത്തുന്ന ചന്ദനം വനംവകുപ്പ് മുഖേന വിപണനം ചെയ്യാന്‍ കര്‍ഷകര്‍ക്ക് അവകാശം നല്കുന്ന വനനിയമ വ്യവസ്ഥ സ്വാഗതാര്‍ഹമാണെന്ന് അദ്ദേഹം പറഞ്ഞു. വി.പി. അസു ഹാജി അധ്യക്ഷത വഹിച്ചു. ജാബിര്‍ കരണി, വിനു, കെ.പി. ബെന്നി, നാസര്‍ പാറക്കണ്ടി, അലി പാറമ്മല്‍ എന്നിവര്‍ പ്രസംഗിച്ചു.
Tags : Nattuvishesham District News Timber Merchants Association