സംസ്ഥാന വ്യാപാരി-വ്യവസായി സമിതി കടുത്തുരുത്തി ഏരിയ സമ്മേളനം
കടുത്തുരുത്തി: സംസ്ഥാന വ്യാപാരി-വ്യവസായി സമിതി കടുത്തുരുത്തി ഏരിയ സമ്മേളനം നടന്നു. പ്രസിഡന്റ് രാജേഷ് മൂലയിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സംസ്ഥാന എക്സിക്യുട്ടീവ് കമ്മിറ്റിയംഗം ബിജു വര്‍ക്കി ഉദ്ഘാടനം ചെയ്തു.
കേന്ദ്ര ഗവണ്മെന്റിന്റെ ചെറുകിട വ്യാപാരികളോടുള്ള അവഗണനയും വന്‍കിട കോര്‍പറേറ്റുകള്‍ക്കുവേണ്ടി നിലകൊള്ളുന്ന നയവും ഓണ്‍ലൈന്‍ വ്യാപാരത്തെ പ്രോത്സാഹിപ്പിക്കുന്നതും ജിഎസ്ടിയിലെ അപാകതകള്‍ പരിഹരിക്കാത്തതും അവഗണനയാണെന്ന് യോഗം കുറ്റപ്പെടുത്തി.
സ്വാഗത സംഘം കണ്‍വീനര്‍ കെ.കെ. ബാബു, ജില്ലാ പ്രസിഡന്റ് ഔസേപ്പച്ചന് തകിടിയേല്‍, ജില്ലാ സെക്രട്ടറി ജോജി ജോസഫ്, ഏരിയ സെക്രട്ടറി ബേബിച്ചന് തയ്യില്‍, കെ. ജയകൃഷ്ണന്, പി.വി. സുനില്‍, എം.ഐ. ശശിധരന്, സമിതി സംസ്ഥാന കമ്മിറ്റിയംഗം അന്നമ്മ രാജു, എന്‍.കെ. രാജന്, ടോമി മ്യാലില്‍, കെ.ജി. സജീവ്, സി.വി. കുര്യാക്കോസ്, സാജന് മാത്യു, കെ.ജി. പ്രകാശ്, ടി.എം. രാജന് എന്നിവർ പ്രസംഗിച്ചു. യോഗത്തില്‍ മുതിര്‍ന്ന വ്യാപാരികളെ ആദരിച്ചു.
2026-29 വര്‍ഷത്തേക്കുള്ള ഭാരവാഹികളായി പ്രസിഡന്റ് രാജേഷ് മൂലയില്‍, സെക്രട്ടറി ബേബിച്ചന് തയ്യില്‍, ട്രഷറര്‍ കെ.ജി. പ്രകാശ് എന്നിവരെയും 25 അംഗ കമ്മിറ്റിയെയും തെരഞ്ഞെടുത്തു.