x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അശ്ലീല ചിത്രം വാട്സാപ്പ് സ്റ്റാറ്റസാക്കി; പൊലിസ് അസോസിയേഷൻ നേതാവിന് സസ്പെൻഷൻ

വെബ് ഡെസ്ക്
Published: September 2, 2026 07:41 PM IST | Updated: September 2, 2026 07:41 PM IST

പ്രതീകാത്മക ചിത്രം

പത്തനംതിട്ട: അശ്ലീല ചിത്രം വാട്സാപ്പ് സ്റ്റാറ്റസായി പങ്കുവച്ച പൊലിസ് അസോസിയേഷൻ നേതാവിന് സസ്പെൻഷൻ. കെഎപി അടൂർ മൂന്നാം ബെറ്റാലിയനിലെ ഉദ്യോഗസ്ഥൻ സഞ്ജു കൃഷ്ണനെ ആണ് സസ്പെൻഡ് ചെയ്തത്.

സംഭവം അബദ്ധത്തിൽ പറ്റിയതാണെന്ന ക്ഷമാപണ സ്റ്റാറ്റസും ഉദ്യോഗസ്ഥൻ പോസ്റ്റ് ചെയ്തിരുന്നു. ഇയാൾക്കെതിരെ പെരുമാറ്റ ദൂഷ്യം, സേനയുടെ അന്തസ്സിന് കളങ്കം വരുത്തൽ, അച്ചടക്ക ലംഘനം എന്നിവ കണ്ടെത്തിയിട്ടുണ്ട്.

സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ബറ്റാലിയനിലെ അസിസ്റ്റന്‍റ് കമാൻഡന്‍റിനെ ചുമതലപ്പെടുത്തി.

Tags : Police Association Suspended WhatsApp Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs

Recent News

Corehub Up