x
ad
Mon, 29 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേ​ര​ള ഗ​വ.​ ന​ഴ്സ​സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന് തു​ട​ക്ക​ം


Published: June 28, 2026 07:46 AM IST | Updated: June 28, 2026 07:46 AM IST

കാ​ഞ്ഞ​ങ്ങാ​ട്: കേ​ര​ള ഗ​വ. ന​ഴ്സ​സ് അ​സോ​സി​യേ​ഷ​ൻ 69-ാം സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന് കാ​ഞ്ഞ​ങ്ങാ​ട് ന​ക്ഷ​ത്ര ഓ​ഡി​റ്റോ​റി​യ​ത്തി​ൽ തു​ട​ക്ക​മാ​യി. സി​ഐ​ടി​യു സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം എം.​വി. ജ​യ​രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ​ജി​എ​ൻ​എ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഷൈ​നി ആ​ന്‍റ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ വി.​വി. ര​മേ​ശ​ൻ, എ​ഫ്എ​സ്ഇ​ടി​ഒ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​വി. ശ​ശി​ധ​ര​ൻ, കോ​ൺ​ഫ​ഡ​റേ​ഷ​ൻ ഓ​ഫ് സെ​ൻ​ട്ര​ൽ ഗ​വ. എം​പ്ലോ​യീ​സ് ആ​ൻ​ഡ് വ​ർ​ക്കേ​ഴ്സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി.​ആ​ർ. പ്ര​മോ​ദ്, കെ​ജി​എ​ൻ​എ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി. ​സു​ബ്ര​ഹ്മ​ണ്യ​ൻ, ട്ര​ഷ​റ​ർ എ​ൻ.​ബി. സു​ധീ​ഷ് കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പൊ​തു​ജ​നാ​രോ​ഗ്യ​മേ​ഖ​ല സ്വ​കാ​ര്യ​വ​ത്ക​രി​ക്കാ​നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളെ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളാ​ക്കാ​നു​മു​ള്ള നീ​ക്കം ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്ന് സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. പൊ​തു​ജ​നാ​രോ​ഗ്യ മേ​ഖ​ല​യി​ൽ സ്വ​കാ​ര്യ നി​ക്ഷേ​പം പ്രോ​ത്സാ​ഹി​പ്പി​ക്കു​മെ​ന്നാ​ണ് ബ​ജ​റ്റി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ള്ള​ത്. ഇ​ത് വ​ൻ​കി​ട കോ​ർ​പ​റേ​റ്റു​ക​ൾ​ക്ക് ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ പി​ടി​മു​റു​ക്കാ​ൻ അ​വ​സ​രം ന​ൽ​കു​ന്ന​തി​നു വേ​ണ്ടി​യാ​ണ്. ഇ​ന്ദി​ര ഗാ​ര​ന്‍റി​യു​ടെ ഭാ​ഗ​മാ​യി പ്ര​ഖ്യാ​പി​ച്ച ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി​യും സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളു​ടെ പ്ര​സ​ക്തി ന​ഷ്ട​പ്പെ​ടു​ത്തു​മെ​ന്ന് സ​മ്മേ​ള​നം അം​ഗീ​ക​രി​ച്ച പ്ര​മേ​യ​ത്തി​ൽ പ​റ​ഞ്ഞു.

വൈ​കു​ന്നേ​രം ന​ട​ന്ന ക​ലാ​സ​ന്ധ്യ സം​ഗീ​ത​നാ​ട​ക അ​ക്കാ​ദ​മി മു​ൻ സെ​ക്ര​ട്ട​റി ക​രി​വെ​ള്ളൂ​ർ മു​ര​ളി ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ​ജി​എ​ൻ​എ സം​സ്ഥാ​ന സെ​ക്ര​ട്ട​റി നി​ഷ ഹ​മീ​ദ്, കെ.​പി. ഷീ​ന, എം.​ആ​ർ. ര​ജ​നി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് സം​സ്ഥാ​ന ഫോ​ക്‌​ലോ​ര്‍ അ​ക്കാ​ദ​മി അ​വാ​ർ​ഡ് ജേ​താ​വ് സു​ഭാ​ഷ് അ​റു​ക​ര​യും സം​ഘ​വും പാ​ട്ട​ര​ങ്ങ് പ​രി​പാ​ടി അ​വ​ത​രി​പ്പി​ച്ചു. ജി​ല്ല​യി​ലെ ന​ഴ്സു​മാ​രു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.

Tags : nattu vishesham Kerala Govt. Nurses Association

Recent News

Corehub Up