x
ad
Sun, 28 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ടാ​ങ്ക​റി​ന് പി​ന്നി​ൽ ബൈ​ക്കി​ടി​ച്ച് അ​പ​ക​ടം; ര​ണ്ട് യു​വാ​ക്ക​ൾ മ​രി​ച്ചു

വെബ് ഡെസ്ക്
Published: June 28, 2026 03:30 PM IST | Updated: June 28, 2026 03:30 PM IST

പ്രതീകാത്മക ചിത്രം

കൊ​ച്ചി: ദേ​ശീ​യ​പാ​ത നെ​ടു​മ്പാ​ശേ​രി അ​ത്താ​ണി​യി​ൽ നി​ർ​ത്തി​യി​ട്ട ടാ​ങ്ക​റി​ന് പി​ന്നി​ൽ ബൈക്കിടിച്ച് ര​ണ്ട് യു​വാ​ക്ക​ൾ മ​രി​ച്ചു. ബൈ​ക്ക് യാ​ത്രി​ക​രാ​യ പ​ത്ത​നം​തി​ട്ട സ്വദേശി ആ​ദി​ത്ത്പ്ര​സാ​ദ് (24), സു​ഹൃ​ത്ത് ക​പി​ൽ (23) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ഇന്ന് രാ​വി​ലെ 6.50ഓ​ടെ അ​ത്താ​ണി എ​യ​ർ​പോ​ർ​ട്ട് ക​വ​ല​യി​ൽ നി​ർ​ത്തി​യി​ട്ട ടാ​ങ്ക​ർ ലോ​റി​യി​ൽ ഇ​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം. ആ​ദി​ത്ത് അപകടസ്ഥലത്തുവച്ച് തന്നെ മരിച്ചു. അ​വ​ശ​നി​ല​യി​ലാ​യ കി​ര​ണി​നെ ഉടൻ അ​ങ്ക​മാ​ലി എ​ൽഎ​ഫ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീവൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.​

Tags : Accident bike young men die

Recent News

Corehub Up