പ്രതീകാത്മക ചിത്രം
ദോഹ: സ്ഫോടക അവശിഷ്ടം ദേഹത്തു വീണ് ഖത്തർ പൗരൻ കൊല്ലപ്പെട്ടു. ചെറുബോട്ടിൽ കടലിൽ പോയ ആളാണ് മരിച്ചത്. ഒരു അറബ് പൗരന് പരിക്കേറ്റു. ഇയാളുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്നാണ് റിപ്പോർട്ടുകൾ. ഖത്തർ ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. കടലിലുണ്ടായ സൈനിക നടപടിക്കിടെയാണ് സംഭവമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം വിശദീകരിച്ചു.
27ന് വൈകീട്ട് കടലിൽ പോയ ബോട്ട് നിശ്ചിത സമയം കഴിഞ്ഞിട്ടും തിരികെ വരാത്തതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് ഇന്ന് കണ്ടെത്തിയത്. സംഭവത്തിൽ അന്വേഷണവും നിയമനടപടികളും ഉണ്ടാകുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അതേസമയം ഹോർമൂസിലെ സംഭവവികാസങ്ങളുമായോ, ഇറാന്റെ ആക്രമണം പ്രതിരോധിക്കുന്ന സംഭവവുമായോ ഇതിന് ബന്ധമുണ്ടോ എന്നത് വ്യക്തമാക്കിയിട്ടില്ല.
സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. അന്തരിച്ച ഖത്തർ പൗരന്റെ കുടുംബത്തെ മന്ത്രാലയം അനുശോചനം അറിയിച്ചു.
Tags : Qatar citizen killed explosive debris