x
ad
Sun, 28 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

'രാ​ഹു​ൽ അ​പ്ര​ത്യ​ക്ഷ​നാ​കു​ന്നു, രാ​ഷ്ട്രീ​യം മു​ഴു​വ​ൻ​സ​മ​യ ജോ​ലി​യാ​ണ്'; ക​ടു​ത്ത വി​മ​ർ​ശ​ന​വു​മാ​യി ശ​ർ​മി​ഷ്ഠ മു​ഖ​ർ​ജി 

വെബ് ഡെസ്ക്
Published: June 28, 2026 04:39 PM IST | Updated: June 28, 2026 04:39 PM IST

ന്യൂ​ഡ​ൽ​ഹി: ലോ​ക്‌​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യു​ടെ രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ന ശൈ​ലി​ക്കെ​തി​രെ ക​ടു​ത്ത വി​മ​ർ​ശ​ന​വു​മാ​യി മു​ൻ രാ​ഷ്ട്ര​പ​തി പ്ര​ണ​ബ് മു​ഖ​ർ​ജി​യു​ടെ മ​ക​ളും കോ​ൺ​ഗ്ര​സ് മു​ൻ നേ​താ​വു​മാ​യ ശ​ർ​മി​ഷ്ഠ മു​ഖ​ർ​ജി. രാ​ഹു​ൽ ഗാ​ന്ധി കോ​ൺ​ഗ്ര​സി​ന്‍റെ മു​ഖ​മാ​യി മാ​റി​യ 2014 മു​ത​ൽ പാ​ർ​ട്ടി തു​ട​ർ​ച്ച​യാ​യ തെ​ര​ഞ്ഞെ​ടു​പ്പ് പ​രാ​ജ​യ​ങ്ങ​ളാ​ണ് ഏ​റ്റു​വാ​ങ്ങു​ന്ന​തെ​ന്നും, രാ​ഷ്ട്രീ​യം എ​ന്ന​ത് ഇ​ട​വേ​ള​ക​ളെ​ടു​ത്ത് ചെ​യ്യേ​ണ്ട ഒ​ന്ന​ല്ലെ​ന്നും അ​വ​ർ തു​റ​ന്ന​ടി​ച്ചു. വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​യ ഐ​എ​എ​ൻ​എ​സി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് ശ​ർ​മി​ഷ്ഠ​യു​ടെ ഈ ​പ​രാ​മ​ർ​ശ​ങ്ങ​ൾ.

രാ​ഹു​ൽ ഗാ​ന്ധി ന​ട​ത്തി​യ ഭാ​ര​ത് ജോ​ഡോ യാ​ത്ര മി​ക​ച്ച ഫ​ലം ന​ൽ​കി​യെ​ന്നും പാ​ർ​ട്ടി​ക്ക് 99 സീ​റ്റു​ക​ൾ നേ​ടി​ക്കൊ​ടു​ത്തെ​ന്നും സ​മ്മ​തി​ച്ച ശ​ർ​മി​ഷ്ഠ, എ​ന്നാ​ൽ നി​ർ​ഭാ​ഗ്യ​വ​ശാ​ൽ ചി​ല പ​രി​പാ​ടി​ക​ൾ​ക്ക് ശേ​ഷം രാ​ഹു​ൽ പെ​ട്ടെ​ന്ന് അ​പ്ര​ത്യ​ക്ഷ​നാ​കു​ന്ന പ്ര​വ​ണ​ത​യു​ണ്ടെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി. ഭാ​ര​ത് ജോ​ഡോ യാ​ത്ര​യു​ടെ ഒ​ന്നാം വാ​ർ​ഷി​ക വേ​ള​യി​ൽ പോ​ലും അ​ദ്ദേ​ഹം എ​വി​ടെ​യാ​യി​രു​ന്നു​വെ​ന്ന് അ​വ​ർ ചോ​ദ്യ​മു​യ​ർ​ത്തി. 

"രാ​ഷ്ട്രീ​യം എ​ന്ന​ത് ദി​വ​സ​ത്തി​ൽ 24 മ​ണി​ക്കൂ​റും വ​ർ​ഷ​ത്തി​ൽ 365 ദി​വ​സ​വു​മു​ള്ള ഒ​രു മു​ഴു​വ​ൻ​സ​മ​യ ജോ​ലി​യാ​ണ്. നി​ങ്ങ​ൾ വ​രു​ന്നു, ര​ണ്ടു ദി​വ​സ​ത്തി​ന് ശേ​ഷം പോ​കു​ന്നു, കു​റ​ച്ചു റാ​ലി​ക​ൾ ന​ട​ത്തു​ന്നു, ആ​ളു​ക​ളെ കാ​ണു​ന്നു, പി​ന്നെ​യും പോ​കു​ന്നു; എ​ന്നെ സം​ബ​ന്ധി​ച്ച് രാ​ഷ്ട്രീ​യം ഇ​ങ്ങ​നെ​യ​ല്ല."ശ​ർ​മി​ഷ്ഠ മു​ഖ​ർ​ജി വ്യ​ക്ത​മാ​ക്കി. 

കേ​വ​ലം സ​ഖ്യ​ങ്ങ​ൾ ഉ​ണ്ടാ​ക്കി മാ​ത്രം തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ വി​ജ​യി​ക്കാ​നാ​കി​ല്ലെ​ന്നും കോ​ൺ​ഗ്ര​സ് സ്വ​ന്തം സം​ഘ​ട​ന​യെ താ​ഴേ​ത്ത​ട്ടി​ൽ ശ​ക്തി​പ്പെ​ടു​ത്തു​ക​യാ​ണ് വേ​ണ്ട​തെ​ന്നും അ​വ​ർ ഓ​ർ​മി​പ്പി​ച്ചു. താ​ൻ കോ​ൺ​ഗ്ര​സി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന സ​മ​യ​ത്ത് പോ​ലും നേ​താ​ക്ക​ൾ​ക്ക് സ്വ​ന്തം ക​രു​ത്തി​ൽ ജ​യി​ക്കാ​നു​ള്ള ആ​വേ​ശം കു​റ​വാ​യി​രു​ന്നു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് ല​ഭി​ക്കു​ന്ന ജ​ന​വി​ധി അ​ദ്ദേ​ഹ​ത്തി​ന്‍റെ ജ​ന​പ്രീ​തി​യു​ടെ തെ​ളി​വാ​ണ്. എ​ന്നാ​ൽ രാ​ഹു​ൽ ഗാ​ന്ധി​ക്ക് ത​ന്‍റെ ജ​ന​പ്രീ​തി​യെ കോ​ൺ​ഗ്ര​സി​ന് അ​നു​കൂ​ല​മാ​യ ജ​ന​വി​ധി​യാ​ക്കി മാ​റ്റാ​ൻ ക​ഴി​യു​ന്നി​ല്ലെ​ന്നും, ഇ​ത് രാ​ഹു​ലി​ന്‍റെ പ​രാ​ജ​യ​മാ​ണെ​ന്നും ശ​ർ​മി​ഷ്ഠ മു​ഖ​ർ​ജി കൂ​ട്ടി​ച്ചേ​ർ​ത്തു.  



Tags : Rahul Gandhi Sharmistha Mukherjee Latest News

Recent News

Corehub Up