x
ad
Sun, 28 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

'പ​ര​മാ​ധി​കാ​രം പ​ണ​യം വെ​ക്ക​ൽ'; ഇ​സ്ര​യേ​ൽ-​ലെ​ബ​ന​ൻ ക​രാ​ർ ത​ള്ളി ഹി​സ്ബു​ള്ള; തെ​ക്ക​ൻ ലെ​ബ​ന​നി​ൽ വീ​ണ്ടും ഇ​സ്ര​യേ​ൽ ആ​ക്ര​മ​ണം 

വെബ് ഡെസ്ക്
Published: June 28, 2026 03:42 PM IST | Updated: June 28, 2026 03:43 PM IST

പ്രതീകാത്മക ചിത്രം

ബെ​യ്റൂ​ട്ട്: അ​മേ​രി​ക്ക​യു​ടെ മ​ധ്യ​സ്ഥ​ത​യി​ൽ ഇ​സ്ര​യേ​ലും ലെ​ബ​ന​നും ത​മ്മി​ൽ വാ​ഷിം​ഗ്ട​ൺ ഡി​സി​യി​ൽ ഒ​പ്പു​വെ​ച്ച സു​പ്ര​ധാ​ന ക​രാ​ർ ത​ള്ളി ഹി​സ്ബു​ള്ള. ക​രാ​ർ തി​ക​ച്ചും "അ​പ​മാ​ന​ക​ര​വും ലെ​ബ​ന​ന്‍റെ പ​ര​മാ​ധി​കാ​രം ഇ​സ്ര​യേ​ലി​ന് പ​ണ​യം വെ​ക്കു​ന്ന​തു​മാ​ണ്" എ​ന്ന് ഹി​സ്ബു​ള്ള ത​ല​വ​ൻ ന​യീം ഖാ​സിം വ്യ​ക്ത​മാ​ക്കി. അ​തി​നി​ടെ, ക​രാ​ർ ഒ​പ്പി​ട്ട​തി​ന് ശേ​ഷ​മു​ണ്ടാ​യ ആ​ദ്യ വെ​ടി​നി​ർ​ത്ത​ൽ ലം​ഘ​ന​ത്തി​ൽ തെ​ക്ക​ൻ ലെ​ബ​ന​നി​ൽ ഇ​സ്ര​യേ​ൽ ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ ഒ​രാ​ൾ കൊ​ല്ല​പ്പെ​ടു​ക​യും ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു.

ലെ​ബ​ന​ൻ മ​ണ്ണി​ൽ നി​ന്നു​ള്ള ഇ​സ്ര​യേ​ൽ സൈ​ന്യ​ത്തി​ന്‍റെ പി​ന്മാ​റ്റ​ത്തെ ഹി​സ്ബു​ള്ള​യു​ടെ നി​രാ​യു​ധീ​ക​ര​ണ​വു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​രാ​റി​ലെ പ്ര​ധാ​ന വ്യ​വ​സ്ഥ​യെ ന​യീം ഖാ​സിം ശ​ക്ത​മാ​യി എ​തി​ർ​ത്തു. അ​ധി​നി​വേ​ശ ശ​ക്തി​യാ​യ ഇ​സ്ര​യേ​ലി​നെ പ​രാ​ജ​യ​പ്പെ​ടു​ത്താ​ൻ ത​ങ്ങ​ൾ പോ​രാ​ട്ട രം​ഗ​ത്ത് തു​ട​രു​മെ​ന്നും ഒ​രു സാ​ഹ​ച​ര്യ​ത്തി​ലും ആ​യു​ധം താ​ഴെ​വെ​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ഈ ​ക​രാ​റി​ലൂ​ടെ ലെ​ബ​ന​ൻ സ​ർ​ക്കാ​ർ ഇ​സ്ര​യേ​ൽ അ​ധി​നി​വേ​ശ​ത്തി​ന് നി​യ​മ​സാ​ധു​ത ന​ൽ​കു​ക​യാ​ണെ​ന്നും ഇ​ത് ലെ​ബ​ന​ൻ ഭൂ​മി ഇ​സ്ര​യേ​ൽ കൂ​ട്ടി​ച്ചേ​ർ​ക്കു​ന്ന​തി​ലേ​ക്ക് ന​യി​ക്കു​മെ​ന്നും ഹി​സ്ബു​ള്ള ആ​രോ​പി​ച്ചു.

അ​തേ​സ​മ​യം, ഹി​സ്ബു​ള്ള നി​രാ​യു​ധീ​ക​രി​ക്ക​പ്പെ​ട്ടാ​ലും ഇ​സ്ര​യേ​ൽ സൈ​ന്യം ലെ​ബ​ന​നി​ൽ തു​ട​രു​മെ​ന്ന സൂ​ച​ന​യാ​ണ് ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു​വും ധ​ന​മ​ന്ത്രി ബെ​സാ​ലെ​ൽ സ്മോ​ട്രി​ച്ചും ന​ൽ​കു​ന്ന​ത്. 

 

Tags : Hezbollah Naim Qassem Israel-Lebanon Latest News

Recent News

Corehub Up