എ.കെ.ബാലൻ
തിരുവനന്തപുരം: മന്ത്രി കെ.എം.ഷാജി നന്നായി മാറിയിട്ടുണ്ടെന്ന് സിപിഎം നേതാവ് എ.കെ.ബാലൻ. അത് ബിജെപിക്ക് അനുകൂലമായിട്ടാണെന്നും അദ്ദേഹം വിമർശിച്ചു. പാലക്കാട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഷാജി മാറുന്നുണ്ട്, നല്ലൊരു മാറ്റമാണ്. പക്ഷേ അത് യുഡിഎഫിനോ എൽഡിഎഫിനോ അനുകൂലമായിട്ടല്ല. ബിജെപിക്ക് അനുകൂലമായിട്ടാണ്.പരിപൂർണ്ണമായും ബിജെപിക്കും ആർഎസ്എസിനും വിധേയമായി നിൽക്കുകയാണ് ഷാജിയെന്നും അദ്ദേഹം പ്രതികരിച്ചു.
കേന്ദ്രത്തിനെതിരെ ഷാജിയും യുഡിഎഫും ഒന്നും പറയില്ല. മതമാണ്, മതമാണ് മതമാണ് പ്രശ്നം എന്നത് മാത്രം ഇനി ദേദഗതി ചെയ്താൽ മതി. പിണറായി സംഘികളുടെ ആളാണെന്ന് പ്രചരിപ്പിച്ചു. അതിനുള്ള തിരിച്ചടിയാണ് ഇപ്പോൾ യുഡിഎഫിന് ലഭിക്കുന്നതെന്നും എ.കെ.ബാലന് പറഞ്ഞു.
Tags : K.M. Shaji A.K. Balan