x
ad
Sun, 28 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തൃ​ശൂ​രി​ൽ ന​വ​ജാ​ത​ശി​ശു തൊ​ട്ടി​ലി​ൽ മ​രി​ച്ച നി​ല​യി​ൽ; കു​ഞ്ഞി​ന്‍റെ മ​ര​ണം പി​താ​വ് മ​രി​ച്ച് ര​ണ്ടാം നാ​ൾ

വെബ് ഡെസ്ക്
Published: June 28, 2026 02:13 PM IST | Updated: June 28, 2026 02:24 PM IST

പ്രതീകാത്മക ചിത്രം

തൃ​ശൂ​ര്‍: ന​വ​ജാ​ത​ശി​ശു തൊ​ട്ടി​ലി​ൽ മ​രി​ച്ച നി​ല​യി​ൽ. വെ​ള്ള​റ​ക്കാ​ട് ത​റ​മേ​ല്‍​ഞാ​ലി​ല്‍ വീ​ട്ടി​ല്‍ സു​ധീ​ഷ്-​മ​നു​രാ​ധ ദ​മ്പ​തി​ക​ളു​ടെ 18 ദി​വ​സം മാ​ത്രം പ്രാ​യ​മു​ള്ള കു​ഞ്ഞാ​ണ് മ​രി​ച്ച​ത്.

പു​ല​ർ​ച്ചെ നാ​ലോ​ടെ കു​ഞ്ഞി​നെ തൊ​ട്ടി​ലി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. പാ​ല്‍ തൊ​ണ്ട​യി​ല്‍ കു​രു​ങ്ങി​യ​താ​വാം മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം കു​ഞ്ഞി​ന്‍റെ മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കും.

വെ​ള്ളി​യാ​ഴ്ച കു​ഞ്ഞി​ന്‍റെ പി​താ​വ് സു​ധീ​ഷ് വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചി​രു​ന്നു. ജോ​ലി ക​ഴി​ഞ്ഞ് മ​ട​ങ്ങി​വ​രു​ന്പോ​ൾ എ​തി​രേ വ​ന്ന ടോ​റ​സ് ലോ​റി സു​ധീ​ഷി​ന്‍റെ ബൈ​ക്കി​ൽ ഇ​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

Tags : Newborn baby found dead Thrissur

Recent News

Corehub Up