x
ad
Sun, 28 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മൂ​വാ​റ്റു​പു​ഴ​യി​ലെ കൂ​ട്ട ആ​ത്മ​ഹ​ത്യ; എ​ട്ട് വ​യ​സു​കാ​രി​യു​ടെ മൃ​ത​ദേ​ഹ​വും ക​ണ്ടെ​ത്തി

വെബ് ഡെസ്ക്
Published: June 28, 2026 09:30 AM IST | Updated: June 28, 2026 09:30 AM IST

ഫ​യ​ര്‍​ഫോ​ഴ്‌​സും സ്‌​കൂ​ബ സം​ഘ​വും ചേ​ര്‍​ന്ന് തിരച്ചിൽ നടത്തുന്നു

കൊ​ച്ചി: എ​റ​ണാ​കു​ളം മൂ​വാ​റ്റു​പു​ഴ​യാ​റി​ല്‍ കാ​ണാ​താ​യ കു​ടും​ബ​ത്തി​ലെ നാ​ലാ​മ​ത്തെ മൃ​ത​ദേ​ഹ​വും ക​ണ്ടെ​ത്തി. എ​ട്ട് വ​യ​സു​കാ​രി​യാ​യ പെ​ൺ​കു​ട്ടി​യു​ടെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്.

ഫ​യ​ര്‍​ഫോ​ഴ്‌​സും സ്‌​കൂ​ബ സം​ഘ​വും ചേ​ര്‍​ന്ന് ന​ട​ത്തി​യ തി​ര​ച്ചി​ലി​ൽ ആ​റ്റു​തീ​രം ക​ട​വ് ഭാ​ഗ​ത്ത് നി​ന്ന് ഇ​ന്ന് രാ​വി​ലെ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്ത​ത്. കു​ട്ടി​യു​ടെ പി​താ​വ് നാ​രാ​യ​ണ​ന്‍റെ മൃ​ത​ദേ​ഹ​വും നേ​ര​ത്തേ ഇ​തേ സ്ഥ​ല​ത്തു​നി​ന്നാ​ണ് കി​ട്ടി​യ​ത്.

വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​ണ് അ​മ്മ വി​ജി​മോ​ളു​ടെ​യും മൂ​ന്ന് വ​യ​സു​ള്ള മ​ക​ളു​ടെ​യും മൃ​ത​ദേ​ഹം മു​ള​ക്കു​ളം ഭാ​ഗ​ത്തു​നി​ന്ന് ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വം കൂ​ട്ട ആ​ത്മ​ഹ​ത്യ​യാ​ണെ​ന്നാ​ണ് പി​റ​വം പോ​ലീ​സി​ന്‍റെ ക​ണ്ടെ​ത്ത​ൽ.

കാ​ഴ്ച പ​രി​മി​തി​യു​ള്ള ആ​ളാ​ണ് വി​ജി​മോ​ള്‍.​കു​ടും​ബം വ​ലി​യ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലാ​യി​രു​ന്നു. ഇ​വ​ർ താ​മ​സി​ച്ചി​രു​ന്ന വാ​ട​ക വീ​ട്ടി​ല്‍ നി​ന്നും ഇ​റ​ങ്ങി​ക്കൊ​ടു​ക്കേ​ണ്ടി വ​ന്നി​രു​ന്നു. പി​ന്നീ​ട് പോ​ലീ​സ് ഇ​ട​പെ​ട്ട് ഒ​രു വീ​ട് സം​ഘ​ടി​പ്പി​ച്ച​താ​യി ഇ​വ​രെ അ​റി​യി​ച്ചെ​ങ്കി​ലും ഇ​തി​ന് കാ​ത്തു​നി​ൽ​ക്കാ​തെ ഇ​വ​ർ ജീ​വ​നൊ​ടു​ക്കു​ക​യാ​യി​രു​ന്നു.

Tags : suicide Muvattupuzha dead body found

Recent News

Corehub Up