വിയ്യൂർ സെൻട്രൽ ജയിൽ
തൃശൂർ: വിയ്യൂർ ജയിലിന് മുകളിൽ കഴിഞ്ഞദിവസം പുലർച്ചെ കണ്ടത് ഡ്രോൺ അല്ലെന്ന് കണ്ടെത്തൽ. നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് വളരെ താഴ്ന്നു പറന്ന വിമാനമാണിതെന്ന് പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി.
വെള്ളിയാഴ്ച പുലർച്ചെ ഒന്നോടെയാണ് വിയ്യൂർ ജയിലിന് മുകളിൽ വലിയ ഡ്രോൺ എന്ന് തോന്നിപ്പിക്കുന്ന രീതിയിലുള്ള വസ്തു കണ്ടത്. വീണ്ടും പുലർച്ചെ മൂന്നിന് ശേഷവും ഇത് കണ്ടതോടെ വിയ്യൂർ പോലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചതനുസരിച്ച് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നിരീക്ഷിച്ചിരുന്നു.
തലേദിവസം രാത്രിയിലും വിമാനം സമാനപാതയിലൂടെ പോയിരുന്നതായി പൊലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുമെന്നും സിറ്റി പോലീസ് കമ്മീഷണർ നകുൽ ആർ. ദേശ്മുഖ് അറിയിച്ചു.
Tags : viyyur central jail drone police