x
ad
Sun, 28 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സി​പി​എ​മ്മി​ന് താ​ത്പ​ര്യം ഗു​ണ്ടാ​യി​സം കാ​ണി​ക്കാ​ൻ മാ​ത്രം, അ​വി​ശ്വാ​സ​ത്തെ പി​ന്തു​ണ​യ്ക്കാ​ത്ത​തി​ന് പി​ന്നി​ൽ സി​പി​എം - ബി​ജെ​പി ധാ​ര​ണ​യെ​ന്ന് ശ​ബ​രീ​നാ​ഥ്

വെബ് ഡെസ്ക്
Published: June 28, 2026 01:05 PM IST | Updated: June 28, 2026 01:07 PM IST

കവടിയാർ വാർഡ് യുഡിഎഫ് കൗൺസിലർ കെ.എസ്. ശബരീനാഥ്

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ​യി​ലെ ബി​ജെ​പി ഭ​ര​ണ​ത്തി​നെ​തി​രെ​യു​ള്ള അ​വി​ശ്വാ​സ പ്ര​മേ​യ​ത്തെ എ​ൽ​ഡി​എ​ഫ് പി​ന്തു​ണ​യ്ക്കാ​ത്ത​തി​ന് പി​ന്നി​ൽ സി​പി​എം-​ബി​ജെ​പി ധാ​ര​ണ​യെ​ന്ന് യു​ഡി​എ​ഫ് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി ലീ​ഡ​ർ അ​ഡ്വ. കെ.​എ​സ്. ശ​ബ​രീ​നാ​ഥ​ൻ. ബി​ജെ​പി​യു​ടെ ഭ​ര​ണ​പ​രാ​ജ​യം തു​റ​ന്നു​കാ​ട്ടാ​ൻ സി​പി​എ​മ്മി​ന് താ​ല്പ​ര്യ​മി​ല്ലെ​ന്നും അ​വ​ർ​ക്ക് 'ഗു​ണ്ടാ​യി​സം' കാ​ണി​ക്കാ​ൻ മാ​ത്ര​മാ​ണ് താ​ല്പ​ര്യ​മെ​ന്നും ശ​ബ​രീ​നാ​ഥ​ൻ ആ​ഞ്ഞ​ടി​ച്ചു. 

എ​ന്നാ​ൽ, അ​വി​ശ്വാ​സ പ്ര​മേ​യ നീ​ക്ക​ത്തെ​ക്കു​റി​ച്ച് സി​പി​എ​മ്മി​നെ മു​ൻ​കൂ​ട്ടി അ​റി​യി​ച്ചി​രു​ന്നി​ല്ലെ​ന്നും ഏ​ക​പ​ക്ഷീ​യ​മാ​യ തീ​രു​മാ​ന​ങ്ങ​ളെ പി​ന്തു​ണ​യ്ക്കാ​നാ​വി​ല്ലെ​ന്നു​മാ​ണ് സി​പി​എം തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ സെ​ക്ര​ട്ട​റി വി. ​ജോ​യ് വ്യ​ക്ത​മാ​ക്കി​യ​ത്. ബി​ജെ​പി ഭ​ര​ണം ആ​റ് മാ​സം പൂ​ർ​ത്തി​യാ​കു​മ്പോ​ൾ ക​ടു​ത്ത ഭ​ര​ണ​സ്തം​ഭ​ന​വും കെ​ടു​കാ​ര്യ​സ്‌​ഥ​ത​യു​മാ​ണ് കോ​ർ​പ്പ​റേ​ഷ​നി​ലെ​ന്നും ഇ​തി​നെ​തി​രെ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ന​ഗ​ര​സ​ഭാ ക​വാ​ട​ത്തി​ന് മു​ന്നി​ൽ യു​ഡി​എ​ഫ് ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ക്കു​മെ​ന്നും ശ​ബ​രീ​നാ​ഥ​ൻ അ​റി​യി​ച്ചു. 

മാ​ലി​ന്യ​പ്ര​ശ്നം, തെ​രു​വു​നാ​യ ശ​ല്യം, കു​ടി​വെ​ള്ള പ്ര​തി​സ​ന്ധി എ​ന്നി​വ പ​രി​ഹ​രി​ക്കു​ന്ന​തി​ൽ ബി​ജെ​പി ഭ​ര​ണ​സ​മി​തി പൂ​ർ​ണ പ​രാ​ജ​യ​മാ​ണ്. കേ​ന്ദ്ര സ​ർ​ക്കാ​രും ഇ​പ്പോ​ൾ ന​ഗ​ര​സ​ഭ​യു​ടെ വീ​ഴ്ച​ക​ളി​ൽ മൗ​ന​ത്തി​ലാ​ണ്. തി​ങ്ക​ളാ​ഴ്ച​ത്തെ ക​വാ​ട സ​മ​ര​ത്തി​ന് ശേ​ഷം അ​വി​ശ്വാ​സ പ്ര​മേ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്ക് അ​ന്തി​മ​രൂ​പം ന​ൽ​കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം, കോ​ൺ​ഗ്ര​സും സി​പി​എ​മ്മും ഒ​രു​മി​ച്ച് അ​വി​ശ്വാ​സ പ്ര​മേ​യം കൊ​ണ്ടു​വ​രു​ന്ന​ത് രാ​ഷ്ട്രീ​യ​മാ​യി ഗു​ണ​ക​ര​മ​ല്ലെ​ന്നാ​ണ് എ​ൽ​ഡി​എ​ഫ് വി​ല​യി​രു​ത്ത​ൽ. 

 

Tags : KS Sabarinadhan CPM-BJP nexus Latest News

Recent News

Corehub Up