കൂത്തുപറമ്പ് - മട്ടന്നൂർ റോഡിൽ പോലീസ് നടത്തിയ വാഹന പരിശോധനയിൽ കഞ്ചാവുമായി അറസ്റ്റിലായ ടി.പി. ഷഫീഖ്, സവിത്ത്കുമാർ, എം.പി.സ്വരൂപ്
കണ്ണൂർ: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പോലീസ് നടത്തിയ വാഹനപരിശോധനയിൽ 33.25 കിലോ കഞ്ചാവുമായി മൂന്നുപേർ പിടിയിൽ. കൂത്തുപറമ്പ് - മട്ടന്നൂർ റോഡിൽ നടത്തിയ പരിശോധനയിൽ പാലക്കാട് സ്വദേശികളായ എം.പി.സ്വരൂപ് (39), സവിത്ത്കുമാർ (42), കണ്ണൂർ ചിറക്കൽ സ്വദേശി ടി.പി. ഷഫീഖ് (35) എന്നിവരാണ് അറസ്റ്റിലായത്.
ഇവർ സഞ്ചരിച്ച കാറിനകത്ത് 64 പാക്കറ്റുകളിലാക്കി അതീവ രഹസ്യമായി സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. കണ്ണൂരിലെയും അയൽ ജില്ലകളിലെയും ലഹരി വിൽപ്പനക്കാർക്ക് വലിയ തോതിൽ കഞ്ചാവ് മൊത്തമായി എത്തിച്ചുനൽകുന്ന പ്രധാന കണ്ണികളാണ് പിടിയിലായതെന്ന് പോലീസ് വ്യക്തമാക്കി.
അറസ്റ്റിലായ പ്രതികളെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഇവരുടെ പിന്നിലുള്ള സംഘത്തെക്കുറിച്ച് അന്വേഷണം ഊർജിതമാക്കി. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് പോലീസ് പറഞ്ഞു.
Tags : arrest police case kannur