x
ad
Sun, 28 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ഡി ആ​ക്ര​മ​ണ​ക്കേ​സി​ൽ വ​മ്പ​ൻ ട്വി​സ്റ്റ്; സ​ന്തോ​ഷ് കു​മാ​ർ പു​തി​യ സ്പെ​ഷ്യ​ൽ പ്രോ​സി​ക്യൂ​ട്ട​ർ

വെബ് ഡെസ്ക്
Published: June 28, 2026 06:01 PM IST | Updated: June 28, 2026 07:11 PM IST

പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ന്‍റെ വീ​ട്ടി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വാ​ഹ​നം സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ആ​ക്ര​മി​ച്ച​പ്പോ​ൾ.

തി​രു​വ​ന​ന്ത​പു​രം: പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ന്‍റെ വീ​ട്ടി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച കേ​സി​ല്‍ എ.​സ​ന്തോ​ഷ് കു​മാ​റി​നെ സ്‌​പെ​ഷ്യ​ല്‍ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​റാ​യി നി​യ​മി​ച്ചു. 2011-15 കാ​ല​യ​ള​വി​ൽ ജി​ല്ലാ ഗ​വ. പ്ലീ​ഡ​ർ ആ​യി​രു​ന്നു സ​ന്തോ​ഷ് കു​മാ​ർ.

ക​ല്ലു​വാ​തു​ക്ക​ൽ വി​ഷ​മ​ദ്യ ദു​ര​ന്തം, ചെ​റി​യ​തു​റ വെ​ടി​വെ​പ്പ് തു​ട​ങ്ങി​യ കേ​സു​ക​ളി​ൽ സ്പെ​ഷ്യ​ൽ പ്രോ​സി​ക്യൂ​ട്ട​റാ​യി​രു​ന്നു എ. ​സ​ന്തോ​ഷ് കു​മാ​ർ. പ്രോ​സി​ക്യൂ​ട്ട​റാ​യി​രു​ന്ന ഗീ​നാ കു​മാ​രി​ക്ക് പ​ക​ര​മാ​ണ് സ​ന്തോ​ഷ് കു​മാ​റി​നെ നി​യ​മി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച കേ​സ് പ​രി​ഗ​ണി​ക്കു​മ്പോ​ൾ സ​ന്തോ​ഷ് കു​മാ​ർ തി​രു​വ​ന​ന്ത​പു​രം സെ​ഷ​ൻ​സ് കോ​ട​തി​യി​ൽ ഹാ​ജ​രാ​കും.

കേ​സി​ലെ ഒ​മ്പ​താം പ്ര​തി​യാ​യ ഹ​രീ​ഷ്കു​മാ​റി​നെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങേ​ണ്ട​തി​ല്ലെ​ന്നാ​യി​രു​ന്നു ഗീ​നാ​കു​മാ​രി കോ​ട​തി​യി​ൽ വാ​ദി​ച്ച​ത്. ഏ​റെ രാ​ഷ്ട്രീ​യ പ്രാ​ധാ​ന്യ​മു​ള്ള കേ​സി​ൽ ഒമ്പ​താം പ്ര​തി​ക്ക് ജാ​മ്യം ല​ഭി​ച്ച​ത് വ​ൻ വി​വാ​ദ​മാ​യി​രു​ന്നു. പ്രോ​സി​ക്യൂ​ട്ട​റെ മാ​റ്റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് അ​ന്വേ​ഷ​ണ സം​ഘം സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ​ക്ക് ക​ത്തും ന​ൽ​കി​യി​രു​ന്നു.

ഇ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് പു​തി​യ സ്പെ​ഷ്യ​ൽ പ്രോ​സി​ക്യൂ​ട്ട​റെ നി​യ​മി​ച്ച​ത്. അ​തേ​സ​മ​യം ഗീ​നാ കു​മാ​രി​യെ പ്രോ​സി​ക്യൂ​ട്ട​ർ സ്ഥാ​ന​ത്തു​നി​ന്ന് മാ​റ്റു​ന്ന​താ​യു​ള്ള ഉ​ത്ത​ര​വ് പു​റ​ത്തി​റ​ങ്ങി. പ്ര​തി​ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ​യെ എ​തി​ർ​ത്ത് പോ​ലീ​സ് ഹൈ​ക്കോ​ട​തി​യി​ലും അ​പ്പീ​ൽ സ​മ​ർ​പ്പി​ക്കും.

Tags : special prosecutor a.santhosh kumar ed attack case

Recent News

Corehub Up