x
ad
Sun, 28 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്ക് കാ​റി​ലും ലോ​റി​യി​ലും ഇ​ടി​ച്ചു; ര​ണ്ട് യു​വാ​ക്ക​ൾ​ക്ക് ദാ​രു​ണാ​ന്ത്യം

വെബ് ഡെസ്ക്
Published: June 28, 2026 05:34 PM IST | Updated: June 28, 2026 05:40 PM IST

അ​ങ്ക​മാ​ലി നെ​ടു​മ്പാ​ശേ​രി ദേ​ശീ​യ​പാ​ത​യി​ൽ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട ബൈ​ക്ക്. അ​പ​ക​ട​ത്തി​ൽ ര​ണ്ട് യു​വാ​ക്ക​ൾ മ​രി​ച്ചു.

കൊ​ച്ചി: നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്ക് കാ​റി​ലും ലോ​റി​യി​ലും ഇ​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ര​ണ്ട് പേ​ർ​ക്ക് ദാ​രു​ണാ​ന്ത്യം. അ​ങ്ക​മാ​ലി നെ​ടു​മ്പാ​ശേ​രി ദേ​ശീ​യ​പാ​ത​യി​ലു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ പ​ത്ത​നം​തി​ട്ട വെ​ട്ടി​പ്പു​റം ശ്രീ​ശൈ​ല​ത്തി​ൽ ക​ബി​ൽ (24), മാ​ക്ക​ൻ​കു​ന്നു​ക​ര​യി​ൽ ആ​ദി​ത്യ​ൻ (23) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് നാ​ടി​നെ ന​ടു​ക്കി​യ അ​പ​ക​ട​മു​ണ്ടാ​യ​ത്. ഇ​രു​വ​രും സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട് കാ​റി​ലും ലോ​റി​യി​ലും ഇ​ടി​ച്ച് മ​റി​യു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ നാ​ട്ടു​കാ​ർ ഇ​രു​വ​രെ​യും ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു ന​ൽ​കും. പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. ദേ​ശീ​യ​പാ​ത​യു​ടെ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ ഈ ​ഭാ​ഗ​ത്ത് സ്ഥി​ര​മാ​യി അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​കാ​റു​ണ്ടെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പിച്ചു.

ര​ണ്ടാ​ഴ്ച മു​ൻ​പും ഇ​തേ സ്ഥ​ല​ത്ത് വെ​ച്ചു​ണ്ടാ​യ മ​റ്റൊ​രു അ​പ​ക​ട​ത്തി​ൽ ര​ണ്ട് പേ​ർ​ക്ക് ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ടി​രു​ന്നു. അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​യാ​ണ് തു​ട​ർ​ച്ച​യാ​യ അ​പ​ക​ട​ങ്ങ​ൾ​ക്ക് കാ​ര​ണ​മെന്ന് നാട്ടുകാർ പറഞ്ഞു.

Tags : accident road accident death nedumbassery

Recent News

Corehub Up