x
ad
Mon, 29 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ങ്കാ​രു​ക​ൾ​ക്കു മു​ന്നി​ൽ വീ​ണു; ടി20 ​ലോ​ക​ക​പ്പ് സെ​മി കാ​ണാ​തെ ഇ​ന്ത്യ പു​റ​ത്ത്

വെബ് ഡെസ്ക്
Published: June 28, 2026 11:38 PM IST | Updated: June 28, 2026 11:42 PM IST

വ​നി​താ ടി20 ​ലോ​ക​ക​പ്പി​ല്‍ നിന്ന് പുറത്തായ ടീം ഇന്ത്യ മത്സരശേഷം ഗ്രൗണ്ട് വിടുന്നു.

ല​ണ്ട​ന്‍: വ​നി​താ ടി20 ​ലോ​ക​ക​പ്പി​ല്‍ സെ​മി കാ​ണാ​തെ ഇ​ന്ത്യ പു​റ​ത്ത്. നി​ര്‍​ണാ​യ​ക​മാ​യ മ​ത്സ​ര​ത്തി​ല്‍ ഓ​സ്ട്രേ​ലി​യാ​യോ​ട് ആ​റ് വി​ക്ക​റ്റി​ന് പ​രാ​ജ​യ​പ്പെ​ട്ടാ​ണ് ഇ​ന്ത്യ പു​റ​ത്താ​യ​ത്. സെ​മി ഫൈ​ന​ലി​ല്‍ ഇ​ടം നേ​ട​ണ​മെ​ങ്കി​ല്‍ ഇ​ന്ത്യ​ക്ക് ജ​യം അ​നി​വാ​ര്യ​മാ​യി​രു​ന്നു.

സ്കോ​ർ: ഇ​ന്ത്യ 170/4 ഓ​സ്ട്രേ​ലി​യ 172/4 (19). ലോ​ര്‍​ഡ്‌​സി​ല്‍ ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ ടോ​സ് നേ​ടി ബാ​റ്റിം​ഗി​നെ​ത്തി​യ ഇ​ന്ത്യ നാ​ല് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 170 റ​ണ്‍​സാ​ണ് നേ​ടി​യ​ത്. മ​റു​പ​ടി ബാ​റ്റിം​ഗി​ല്‍ ഓ​സ്‌​ട്രേ​ലി 19 ഓ​വ​റി​ല്‍ നാ​ല് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ ല​ക്ഷ്യം മ​റി​ക​ട​ന്നു. ഇ​തോ​ടെ ഗ്രൂ​പ്പ് എ​യി​ല്‍ ഓ​സീ​സി​നൊ​പ്പം ദ​ക്ഷി​ണാ​ഫ്രി​ക്ക​യും സെ​മി​യി​ല്‍ ക​ട​ന്നു.

എ​ല്ലി​സ് പെ​റി (38 പ​ന്തി​ല്‍ 56), അ​ഷ്‌​ലി ഗാ​ര്‍​ഡ്‌​ന​ര്‍ (29 പ​ന്തി​ല്‍ 53) എ​ന്നി​വ​രു​ടെ ഇ​ന്നിം​ഗ്‌​സാ​ണ് ഓ​സീ​സി​ന് ജ​യ​മൊ​രു​ക്കി​യ​ത്. ഒ​രു ഘ​ട്ട​ത്തി​ൽ പ​ത്ത് ഓ​വ​റി​ല്‍ മൂ​ന്നി​ന് 68 എ​ന്ന നി​ല​യി​ൽ ഓ​സീ​സ് പ​രാ​ജ​യം മു​ന്നി​ൽ ക​ണ്ടി​രു​ന്നു. എ​ന്നാ​ല്‍ പെ​റി - ഗാ​ര്‍​ഡ്‌​ന​ര്‍ സ​ഖ്യ​ത്തി​ന്‍റെ 100 റ​ണ്‍​സ് കൂ​ട്ടു​കെ​ട്ട് അ​വ​രെ വി​ജ​യ​ത്തി​ലേ​ക്ക് ന​യി​ച്ചു.

56 റ​ണ്‍​സ് നേ​ടി​യ ഹ​ര്‍​മ​ന്‍​പ്രീ​ത് കൗ​റാ​ണ് ഇ​ന്ത്യ​യെ മി​ക​ച്ച സ്‌​കോ​റി​ലേ​ക്ക് ന​യി​ച്ച​ത് സ്മൃ​തി മ​ന്ദാ​ന (38), ഷ​ഫാ​ലി വ​ര്‍​മ (34), ജ​മീ​മ റോ​ഡ്രി​ഗ​സ് (34) എ​ന്നി​വ​രും തി​ള​ങ്ങി.

Tags : t20 world cup india women crashed out

Recent News

Corehub Up