എരുമേലി കൊടിത്തോട്ടം പാറമടയിലെ വെള്ളക്കെട്ട്
കോട്ടയം: വെള്ളക്കെട്ടിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു. ഞായറാഴ്ച വൈകുന്നേരം എരുമേലി കൊടിത്തോട്ടം പാറമടയിലെ വെള്ളക്കെട്ടിലുണ്ടായ സംഭവത്തിൽ കൊടിത്തോട്ടം സ്വദേശികളായ ആഷ്ലിൻ (18),ആഷർ (16) എന്നിവരാണ് മരിച്ചത്.
അഞ്ചംഗ സംഘം കുളിക്കാൻ ഇറങ്ങിയപ്പോൾ ആഷ്ലിനും ആഷറും അപകടത്തിൽപ്പെടുകയായിരുന്നു. ഉടൻ തന്നെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇരുവരുടെയും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.