x
ad
Mon, 29 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​ച്ചി​യി​ൽ ന​വ​ജാ​ത ശി​ശു​വി​നെ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വം; അ​മ്മ​യെ ക​ണ്ടെ​ത്തി പോ​ലീ​സ്

വെബ് ഡെസ്‌ക്
Published: June 29, 2026 12:32 AM IST | Updated: June 29, 2026 12:32 AM IST

പ്രതീകാത്മക ചിത്രം

കൊ​ച്ചി: കൊ​ച്ചി ന​ഗ​ര​ത്തി​ൽ ന​വ​ജാ​ത ശി​ശു​വി​നെ ത​ട്ടു​ക​ട​യ്ക്ക് സ​മീ​പ​ത്ത് ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ അ​മ്മ​യെ ക​ണ്ടെ​ത്തി പോ​ലീ​സ്. ക്യാ​ൻ​സ​ർ രോ​ഗി​യാ​ണെ​ന്നും കു​ഞ്ഞി​നെ വ​ള​ർ​ത്താ​നു​ള്ള സാ​ഹ​ച​ര്യ​മി​ല്ലാ​ത്ത​തി​നാ​ലു​മാ​ണ് ഉ​പേ​ക്ഷി​ച്ച​തെ​ന്നാ​ണ് ഇ​വ​ർ പോ​ലീ​സി​ന് ന​ൽ​കി​യ മൊ​ഴി.

കു​ഞ്ഞി​നെ ഉ​പേ​ക്ഷി​ച്ച ശേ​ഷം വി​വ​രം പോ​ലീ​സി​നെ അ​റി​യി​ക്കാ​ൻ ഇ​വ​ർ ഒ​രാ​ളെ ചു​മ​ത​ല​പ്പെ​ടു​ത്തി​യെ​ന്നും വി​വ​ര​മു​ണ്ട്. ഫോ​റം മാ​ളി​ന് സ​മീ​പ​മാ​ണ് ചോ​ര​ക്കു​ഞ്ഞി​നെ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. പ്ര​സ​വി​ച്ചു മ​ണി​ക്കൂ​റു​ക​ൾ മാ​ത്രം പ്രാ​യ​മു​ള്ള കു​ട്ടി​യെ​യാ​ണ് ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

കു​ട്ടി​യു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നും കു​ഞ്ഞി​നെ എ​റ​ണാ​കു​ളം അ​മ്മ​തൊ​ട്ടി​ലി​ലേ​ക്ക് കൈ​മാ​റി​യെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

Tags : kerala police kochi maradu newborn baby

Recent News

Corehub Up