ദഹ്റാൻ-ജുബൈൽ ഹൈവേയിലുണ്ടായ അപകടത്തിൽ മരിച്ച കണ്ണൂർ സ്വദേശികൾ
ദമാം: സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി യുവാക്കൾക്ക് ദാരുണാന്ത്യം. ദഹ്റാൻ-ജുബൈൽ ഹൈവേയിലുണ്ടായ അപകടത്തിൽ കണ്ണൂർ സ്വദേശികളായ സജീം ഖാലിദ്, ശ്രീലേഷ് ലക്ഷ്മൺ എന്നിവരാണ് മരിച്ചത്.
റാസ്തന്നൂറയിൽ നിന്നും ദമാമിലേക്ക് യാത്ര ചെയ്യുകയായിരുന്ന ഇവരുടെ കാറിലേക്ക് ഒരു സൗദി പൗരൻ ഓടിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് ഇടിച്ചു കയറുകയായിരുന്നു. ഉടൻ തന്നെ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
Tags : death accident death saudi arabia