കാസര്‍ഗോഡ്: ഓപ്പറേഷന് തൂഫാന് പരിശോധനകളില്‍ വന്‍ പുകയില വേട്ട. വിദ്യാനഗര്‍, ഹൊസ്ദുര്‍ഗ് പോലീസ് പരിധികളില്‍ നിന്നായി വില്പനയ്ക്ക് സൂക്ഷിച്ച 3459 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങളുമായി മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
മധൂര്‍ ഉളിയത്തടുക്ക ജംഗ്ഷന് സമീപം ഡോ. അബ്ദുള്‍ കലാം ബസ് സ്റ്റോപ്പിനടുത്തുള്ള ആല്മരച്ചുവട്ടില് രണ്ടു വലിയ ചാക്കുകളുമായി സംശയാസ്പദമായ സാഹചര്യത്തില്‍ നില്‍ക്കുകയായിരുന്ന ഉളിയത്തടുക്ക സ്വദേശി യു.എം. ഇബ്രാഹിം (49) ആണ് വിദ്യാനഗര്‍ പോലീസിന്റെ പിടിയിലായത്. ശനിയാഴ്ച വൈകുന്നേരം 4.45 ഓടെ പോലീസ് ജീപ്പ് കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ സബ് ഇന്‍സ്പക്ടര്‍ ഉമേശന് ഈയും സംഘവും തടഞ്ഞുനിര്‍ത്തി ചാക്കുകള്‍ പരിശോധിച്ചപ്പോഴാണ് 2258 പാക്കറ്റ് നിരോധിത ഉത്പന്നങ്ങള്‍ കണ്ടെത്തിയത്.
ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.30ഓടെ ചെര്‍ക്കള ടൗണ്‍ ബേവിഞ്ച റോഡരികില്‍ നടത്തിയ പരിശോധനയിലാണ് മുളിയാര്‍ സ്വദേശി അബ്ദുള്‍ ഹക്കീം (32) പിടിയിലായത്. കറുത്ത പ്ലാസ്റ്റിക് കവറുമായി സംശയാസ്പദമായ സാഹചര്യത്തില്‍ നില്‍ക്കുകയായിരുന്ന ഇയാള്‍ പോലീസ് വാഹനം കണ്ട് രക്ഷപ്പെടാന്‍ ശ്രമിക്കവേ വിദ്യാനഗര്‍ സബ് ഇന്‍സ്പെക്ടര്‍ വിജയന് മേലത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം തടഞ്ഞുനിര്‍ത്തുകയായിരുന്നു.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കവറിനുള്ളില്‍ നിന്ന് 935 പായ്ക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങള്‍ കണ്ടെടുത്തു.
ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷന് പരിധിയില്‍ നടത്തിയ പരിശോധനയിലാണ് മൂന്നാമത്തെയാള്‍ പിടിയിലാകുന്നത്. ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3.30 ഓടെ മഡിയന്‍കൂലോം ക്ഷേത്രകമാനത്തിന് സമീപം വെളുത്ത പ്ലാസ്റ്റിക് കവറുമായി നില്‍ക്കുകയായിരുന്ന മണിക്കാട്ട് സ്വദേശി എം. അഷറഫ് (48) ആണ് ഹൊസ്ദുര്‍ഗ് പോലീസിന്റെ പിടിയിലായത്. ഇയാളുടെ കൈയില്‍ നിന്നു കുട്ടികള്‍ക്കും മറ്റും വില്പന നടത്താന്‍ കൊണ്ടുവന്ന 266 പായ്ക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങള്‍ പോലീസ് കണ്ടെടുത്തു.