x
ad
Mon, 29 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ബ്‌​ദു​ൾ ഖാ​ദ​റി​ന്‍റെ നെ​ൽ​പാ​ട​ത്ത് ആ​ഘോ​ഷ​മാ​യി ഞാ​റ് ന​ട്ടു


Published: June 29, 2026 01:33 AM IST | Updated: June 29, 2026 01:33 AM IST

വെ​ള്ള​രി​ക്കു​ണ്ട്: ബ​ളാ​ൽ കു​ഴി​ങ്ങാ​ട് അ​ബ്‌​ദു​ൾ ഖാ​ദ​റി​ന്‍റെ കൃ​ഷി​യി​ട​ത്തി​ൽ പ്ര​തി​സ​ന്ധി​ക​ൾ​ക്കി​ട​യി​ലും ഇ​ത്ത​വ​ണ​യും ഞാ​റ് ന​ട്ട് നെ​ൽ​കൃ​ഷി​യി​റ​ക്കി. വേ​ണ്ട​ത്ര മ​ഴ​യി​ല്ലാ​ത്ത​തും തൊ​ഴി​ലാ​ളി​ക​ളു​ടെ​യും നി​ല​മു​ഴു​ന്ന ഡ്രി​ല്ല​റി​ന്‍റെ അ​ഭാ​വം തു​ട​ങ്ങി​യ പ്ര​തി​സ​ന്ധി​ക​ളെ മ​റി​ക​ട​ന്നാ​ണ് അ​ബ്‌​ദു​ൾ ഖാ​ദ​ർ ഇ​ത്ത​വ​ണ​യും ത​ന്‍റെ ഒ​ന്ന​ര ഏ​ക്ക​ർ പാ​ട​ത്ത് നെ​ൽ​കൃ​ഷി​യി​റ​ക്കി​യ​ത്.

ബ​ളാ​ൽ പ​ഞ്ചാ​യ​ത്തി​ലെ ഏ​ക നെ​ൽ​കൃ​ഷി​യി​ട​മാ​ണി​ത്. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജു ക​ട്ട​ക്ക​യം ഞാ​റ് ന​ട്ട് ഇ​ത്ത​വ​ണ​ത്തെ കൃ​ഷി​ക്ക് തു​ട​ക്കം കു​റി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ. ​ല​ത, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ബി​ൻ​സി ജെ​യി​ൻ, വ്യ​വ​സാ​യി വി.​കെ. അ​സീ​സ് മ​ങ്ക​യം എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. മൂ​ന്നു വ​യ​സു​കാ​ര​ൻ ഹ​മീ​മും ര​ണ്ട​ര​വ​യ​സു​കാ​രി ആ​യി​ഷ​ത്തും പാ​ട​ത്തി​റ​ങ്ങി.

ഇ​വ​ർ​ക്ക് കു​ഴ​ങ്ങാ​ട് ഉ​ന്ന​തി​യി​ലെ മു​തി​ർ​ന്ന കൃ​ഷി​ക്കാ​ര​ൻ മോ​തി​ര ഞാ​റ് കൈ​യി​ൽ വ​ച്ചു കൊ​ടു​ത്തു ഞാ​റ് ന​ടു​ന്ന​തി​ന്‍റെ ബാ​ല​പാ​ഠ​ങ്ങ​ൾ കാ​ണി​ച്ചു​കൊ​ടു​ത്തു. മോ​തി​ര​യെ കൂ​ടാ​തെ പ​ള്ളി​ച്ചി, ക​ണി​ച്ചി, മാ​ധ​വി തു​ട​ങ്ങി ഉ​ന്ന​തി​യി​ൽ ഒ​ന്പ​തോ​ളം പേ​ർ നാ​ട്ടി​പ്പാ​ട്ടി​ന്‍റെ താ​ള​ത്തി​ൽ ഞാ​റ് ന​ട​ലി​ന് നേ​തൃ​ത്വം ന​ൽ​കി.

Tags : A tree was planted Nattuvishesham Districte news

Recent News

Corehub Up