നവോമി വിൻസെന്റ്
തിരുവനന്തപുരം: പഠനം പൂർത്തിയാക്കി ആദ്യമായി ജോലിക്കായുള്ള യാത്രയ്ക്കിടെയുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മസ്തിഷ്ക മരണം സംഭവിച്ച മുൻ കായികതാരം കൂടിയായ നവോമി വിൻസെന്റ് മറ്റുള്ളവരിലൂടെ ജീവിക്കും. തന്റെ മകളുടെ മസ്തിഷ്ക മരണം സ്ഥിരീകരിച്ച കഠിനവേദനയ്ക്കിടെ നവോമിയുടെ പിതാവ് വടക്കാഞ്ചേരി പുല്ലാനിക്കാട് വാണിയം കിഴക്കേൽ വിൻസെന്റ് മകളുടെ അവയവദാനത്തിനുള്ള സമ്മതപത്രം നല്കി.
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ കഴിയുന്ന നവോമിയുടെ മസ്തിഷ്ക മരണം ഇന്നലെ രാവിലെയാണ് വിവിധ ഡോക്ടർമാർ അടങ്ങിയ സംഘം സ്ഥിരീകരിച്ചത്.
കഴിഞ്ഞ 25ന് കൊട്ടാരക്കര വാളകത്ത് നവോമിയും മാതാവും സഹോദരനും സഞ്ചരിച്ച് കാറും പാഴ്സൽ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ജോലിയിൽ പ്രവേശിക്കാൻ തിരുവനന്തപുരത്തേക്കു പോകുമ്പോഴായിരുന്നു അപകടം.
സ്കൂൾ കാലഘട്ടത്തിൽ ഖോ ഖോ താരമായിരുന്നു. ഖോ-ഖോ എന്ന സിനിമയിൽ അഭിനയിക്കുകയും ചെയ്തു. അച്ഛൻ വിന്‍സെന്റ് ഡ്രൈവറാണ്. അമ്മ ജീപ്സി ജിം ട്രെയിനറും സഹോദരി എയ്ഞ്ചൽ എറണാകുളത്തെ സ്കൂളിൽ അധ്യാപികയുമാണ്. സഹോദരൻ ജോയൽ തൃശൂർ സെന്റ്തോമസ് കോളജിൽ വിദ്യാർഥി. നവോമിയുടെ അവയവ ദാന നടപടികൾ വേഗത്തിലാക്കുന്നതിനായി തൃശൂർ ജില്ലയുടെ ചുമതലയുള്ള മന്ത്രി ഒ.ജെ.ജനീഷ്, സാംസ്കാരിക പി.സി. വിഷ്ണുനാഥ് എന്നിവരുടെ ഇടപെടലുകളുമുണ്ടായി.
Tags :