x
ad
Mon, 29 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പു​തി​യ തീ​ര്‍​ഥാ​ട​ന പാ​ക്കേ​ജ് അ​വ​ത​രി​പ്പി​ച്ച് ഐ​ആ​ര്‍​സി​ടി​സി


Published: June 29, 2026 03:31 AM IST | Updated: June 29, 2026 03:31 AM IST

ഇ​​​​ന്ത്യ​​​​ന്‍ റെ​​​​യി​​​​ല്‍​വേ കാ​​​​റ്റ​​​​റിം​​​​ഗ് ആ​​​​ന്‍​ഡ് ടൂ​​​​റി​​​​സം കോ​​​​ര്‍​പ​​​​റേ​​​​ഷ​​​​ന്‍

പ​​​​ര​​​​വൂ​​​​ര്‍: ഭ​​​​ക്ത​​​​ര്‍​ക്കും വി​​​​നോ​​​​ദ​​​​സ​​​​ഞ്ചാ​​​​രി​​​​ക​​​​ള്‍​ക്കു​​​​മാ​​​​യി ഭാ​​​​ര​​​​ത് ഗൗ​​​​ര​​​​വ് ഡീ​​​​ല​​​​ക്‌​​​​സ് ടൂ​​​​റി​​​​സ്റ്റ് ട്രെ​​​​യി​​​​നി​​​​ല്‍ പു​​​​തി​​​​യ തീ​​​​ര്‍​ഥാ​​​​ട​​​​ന പാ​​​​ക്കേ​​​​ജ് അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ച് ഇ​​​​ന്ത്യ​​​​ന്‍ റെ​​​​യി​​​​ല്‍​വേ കാ​​​​റ്റ​​​​റിം​​​​ഗ് ആ​​​​ന്‍​ഡ് ടൂ​​​​റി​​​​സം കോ​​​​ര്‍​പ​​​​റേ​​​​ഷ​​​​ന്‍. ‘ഡി​​​​വൈ​​​​ന്‍ ഈ​​​​സ്റ്റ് ടെ​​​​മ്പി​​​​ള്‍ ടൂ​​​​ര്‍’ എ​​​​ന്ന് പേ​​​​രി​​​​ട്ടി​​​​രി​​​​ക്കു​​​​ന്ന പ്ര​​​​ത്യേ​​​​ക സ​​​​ര്‍​ക്യൂ​​​​ട്ട് വ​​​​ഴി ഉ​​​​ത്ത​​​​ര്‍​പ്ര​​​​ദേ​​​​ശ്, ഒ​​​​ഡീ​​​​ഷ, പ​​​​ശ്ചി​​​​മ ബം​​​​ഗാ​​​​ള്‍, ജാ​​​​ര്‍​ഖ​​​​ണ്ഡ് എ​​​​ന്നീ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലെ പ്ര​​​​ശ​​​​സ്ത​​​​മാ​​​​യ തീ​​​​ര്‍​ഥാ​​​​ട​​​​ന കേ​​​​ന്ദ്ര​​​​ങ്ങ​​​​ളും സാം​​​​സ്‌​​​​കാ​​​​രി​​​​ക പൈ​​​​തൃ​​​​ക സ്ഥ​​​​ല​​​​ങ്ങ​​​​ളും സ​​​​ന്ദ​​​​ര്‍​ശി​​​​ക്കാ​​​​ന്‍ യാ​​​​ത്ര​​​​ക്കാ​​​​ര്‍​ക്ക് അ​​​​വ​​​​സ​​​​ര​​​​മൊ​​​​രു​​​​ങ്ങും. 11 ദി​​​​വ​​​​സ​​​​ത്തെ റെ​​​​യി​​​​ല്‍ അ​​​​ധി​​​​ഷ്ഠി​​​​ത യാ​​​​ത്ര ഒ​​​​ക്‌ടോ​​​​ബ​​​​ര്‍ അ​​​​ഞ്ചി​​​​നാ​​​​ണ് സ​​​​മാ​​​​പി​​​​ക്കു​​​​ക.

ആ​​​​ധു​​​​നി​​​​ക സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ളു​​​​ള്ള ഭാ​​​​ര​​​​ത് ഗൗ​​​​ര​​​​വ് ഡീ​​​​ല​​​​ക്‌​​​​സ് ട്രെ​​​​യി​​​​നി​​​​ല്‍ എ​​​​സി ഫ​​​​സ്റ്റ്, എ​​​​സി സെ​​​​ക്ക​​​​ൻ​​​​ഡ്, എ​​​​സി തേ​​​​ര്‍​ഡ് വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ലാ​​​​യി സു​​​​സ​​​​ജ്ജ​​​​മാ​​​​യ കാ​​​​ബി​​​​നു​​​​ക​​​​ളാ​​​​ണ് ഒ​​​​രു​​​​ക്കി​​​​യി​​​​ട്ടു​​​​ള്ള​​​​ത്. വി​​​​വി​​​​ധ ക്ലാ​​​​സു​​​​ക​​​​ളി​​​​ലെ നി​​​​ര​​​​ക്കു​​​​ക​​​​ള്‍ ഇ​​​​ങ്ങ​​​​നെ:
എ​​​​സി ഫ​​​​സ്റ്റ് ക്ലാ​​​​സ്: 1,13,530 രൂ​​​​പ (ഒ​​​​രാ​​​​ള്‍​ക്ക്)
എ​​​​സി സെ​​​​ക്ക​​​​ൻ​​​​ഡ് ക്ലാ​​​​സ്: 1,06,145 രൂ​​​​പ (ഒ​​​​രാ​​​​ള്‍​ക്ക്)
എ​​​​സി തേ​​​​ര്‍​ഡ്ക്ലാ​​​​സ്: 91,370 രൂ​​​​പ (ഒ​​​​രാ​​​​ള്‍​ക്ക്).

പാ​​​​ക്കേ​​​​ജ് തു​​​​ക​​​​യി​​​​ല്‍ ട്രെ​​​​യി​​​​ന്‍ യാ​​​​ത്ര​​​​യ്ക്കു പു​​​​റ​​​​മെ ത്രീ ​​​​സ്റ്റാ​​​​ര്‍ ഹോ​​​​ട്ട​​​​ലു​​​​ക​​​​ളി​​​​ലെ താ​​​​മ​​​​സം, ഭ​​​​ക്ഷ​​​​ണം, കാ​​​​ഴ്ച​​​​ക​​​​ള്‍ കാ​​​​ണു​​​​ന്ന​​​​തി​​​​നാ​​​​യു​​​​ള്ള എ​​​​സി വാ​​​​ഹ​​​​ന സൗ​​​​ക​​​​ര്യം, യാ​​​​ത്രാ ഇ​​​​ന്‍​ഷ്വ​​​​റ​​​​ന്‍​സ്, ഐ​​​​ആ​​​​ര്‍​സി​​​​ടി​​​​സി ടൂ​​​​ര്‍ മാ​​​​നേ​​​​ജ​​​​ര്‍​മാ​​​​രു​​​​ടെ സേ​​​​വ​​​​നം എ​​​​ന്നി​​​​വ ഉ​​​​ള്‍​പ്പെ​​​​ട്ടി​​​​ട്ടു​​​​ണ്ട്.


താ​​​​ത്പ​​​​ര്യ​​​​മു​​​​ള്ള യാ​​​​ത്ര​​​​ക്കാ​​​​ര്‍​ക്ക് ഐ​​​​ആ​​​​ര്‍​സി​​​​ടി​​​​സി​​​​യു​​​​ടെ ഔ​​​​ദ്യോ​​​​ഗി​​​​ക ടൂ​​​​റി​​​​സം പോ​​​​ര്‍​ട്ട​​​​ല്‍ വ​​​​ഴി​​​​യോ രാ​​​​ജ്യ​​​​ത്തു​​​​ട​​​​നീ​​​​ള​​​​മു​​​​ള്ള അം​​​​ഗീ​​​​കൃ​​​​ത ഓ​​​​ഫീ​​​​സു​​​​ക​​​​ള്‍ വ​​​​ഴി​​​​യോ ബു​​​​ക്ക് ചെ​​​​യ്യാം.

Tags :

Recent News

Corehub Up