പ്രതി പ്രദീപ്
തിരുവനന്തപുരം: സുഹൃത്തിന്റെ ഭാര്യയെ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിക്കുകയും തുടർന്ന് കടത്തിക്കൊണ്ടുപോയി വീണ്ടും പീഡനത്തിനിരയാക്കുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. അമ്പൂരി മഞ്ഞക്കുന്നേൽ കിഴക്കുംകര പുത്തൻവീട്ടിൽ പ്രദീപ് (32) ആണ് പിടിയിലായത്. സുഹൃത്ത് വീട്ടിൽ ഇല്ലാതിരുന്ന സമയത്താണ് പ്രദീപ് 24-കാരിയായ യുവതിയെ പീഡനത്തിനിരയാക്കിയത്. പിന്നീട് കന്യാകുമാരിയിലേക്ക് കടത്തിക്കൊണ്ടുപോയി, അവിടെ മുറിയെടുത്ത് വീണ്ടും ക്രൂരമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.
യുവതിയുടെ പരാതിയെ തുടർന്ന് വെള്ളറട പോലീസ് സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. പരാതിക്കാരിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ ശേഷമാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ് റിമാൻഡ് ചെയ്തു.
Tags : arrested raping friend's wife