x
ad
Mon, 29 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യൂ​റോ​പ്യ​ൻ വേ​ന​ലി​ൽ തീ​മ​ഴ


Published: June 29, 2026 03:34 AM IST | Updated: June 29, 2026 03:34 AM IST

ബ​ര്‍​ലി​നി​ലെ ഒ​ളി​ന്പി​ക് സ്റ്റേ​ഡി​യ​ത്തി​​​​​ൽ

ബെ​​​​ർ​​​​ലി​​​​ൻ: പ​​​​ടി​​​​ഞ്ഞാ​​​​റ​​​​ൻ യൂ​​​​റോ​​​​പ്യ​​​​ൻ രാ​​​​ജ്യ​​​​ങ്ങ​​​​ളെ ചു​​​​ട്ടു​​​​പൊ​​​​ള്ളി​​​​ച്ച ഉ​​​​ഷ്ണ​​​​ത​​​​രം​​​​ഗം സ്വി​​​​റ്റ്സ​​​​ർ​​​​ല​​​​ൻ​​​​ഡ്, ഡെ​​​​ന്മാ​​​​ർ​​​​ക്ക്, ചെ​​​​ക്ക് റി​​​​പ്പ​​​​ബ്ലി​​​​ക് രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലേ​​​​ക്ക്. ഇ​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ൽ താ​​​​പ​​​​നി​​​​ല റി​​​​ക്കാ​​​​ർ​​​​ഡ് നി​​​​ല തൊ​​​​ട്ടു. ഡെ​​​​ന്മാ​​​​ർ​​​​ക്കി​​​​ൽ ശ​​​​നി​​​​യാ​​​​ഴ്ച ആ​​​​ർ​​​​ഹ​​​​സി​​​​ന് വ​​​​ട​​​​ക്ക് ഓ​​​​ഡം എ​​​​ന്ന പ്ര​​​​ദേ​​​​ശ​​​​ത്ത് 37 ഡി​​​​ഗ്രി സെ​​​​ൽ​​​​ഷ​​​​സ് ചൂ​​​​ടാ​​​​ണ് അ​​​​നു​​​​ഭ​​​​വ​​​​പ്പെ​​​​ട്ട​​​​ത്. ഇ​​​​ത് 1874ന് ​​​​ശേ​​​​ഷ​​​​മു​​​​ള്ള ഏ​​​​റ്റ​​​​വും കൂ​​​​ടി​​​​യ ചൂ​​​​ടാ​​​​ണ്. സ്വി​​​​റ്റ്സ​​​​ർ​​​​ല​​​​ൻ​​​​ഡി​​​​ലെ ബാ​​​​സ​​​​ൽ ന​​​​ഗ​​​​ര​​​​ത്തി​​​​ൽ 38.8 ഡി​​​​ഗ്രി സെ​​​​ൽ​​​​ഷ​​​​സ് രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി. ജ​​​​ർ​​​​മ​​​​നി​​​​യി​​​​ലും ക​​​​ടു​​​​ത്ത ചൂ​​​​ടാ​​​​ണ് അ​​​​നു​​​​ഭ​​​​വ​​​​പ്പെ​​​​ടു​​​​ന്ന​​​​ത്.

40 ഡി​​​​ഗ്രി സെ​​​​ൽ​​​​ഷ​​​​സി​​​​ലേ​​​​ക്ക് താ​​​​പ​​​​നി​​​​ല ഉ​​​​യ​​​​രു​​​​മെ​​​​ന്നാ​​​​ണ് കാ​​​​ലാ​​​​വ​​​​സ്ഥാ വി​​​​ഭാ​​​​ഗം മു​​​​ന്ന​​​​റി​​​​യി​​​​പ്പ് ന​​​​ൽ​​​​കി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ചൂ​​​​ട് മൂ​​​​ലം വി​​​​ള്ള​​​​ലു​​​​ണ്ടാ​​​​യ​​​​തി​​​​നാ​​​​ൽ ഹൈ​​​​വേ​​​​ക​​​​ൾ അ​​​​ട​​​​ച്ചു. വാ​​​​രാ​​​​ന്ത്യ​​​​ത്തി​​​​ൽ അ​​​​ത്യാ​​​​വ​​​​ശ്യ​​​​മ​​​​ല്ലാ​​​​ത്ത എ​​​​ല്ലാ ട്രെ​​​​യി​​​​ൻ യാ​​​​ത്ര​​​​ക​​​​ളും ഒ​​​​ഴി​​​​വാ​​​​ക്ക​​​​ണ​​​​മെ​​​​ന്ന് റെ​​​​യി​​​​ൽ ക​​​​മ്പ​​​​നി​​​​ക​​​​ൾ നി​​​​ർ​​​​ദേ​​​​ശി​​​​ച്ചു. ചെ​​​​ക്ക് റി​​​​പ്പ​​​​ബ്ലി​​​​ക്കി​​​​ലും ചൂ​​​​ട് റി​​​​ക്കാ​​​​ർ​​​​ഡ് തൊ​​​​ട്ടു. വ​​​​ട​​​​ക്ക​​​​ൻ പ​​​​ട്ട​​​​ണ​​​​മാ​​​​യ ഡോ​​​​ക്സാ​​​​നി​​​​യി​​​​ൽ 40.8 ഡി​​​​ഗ്രി സെ​​​​ൽ​​​​ഷ​​​സ് ചൂ​​​​ടാ​​​​ണ് അ​​​​നു​​​​ഭ​​​​വ​​​​പ്പെ​​​​ട്ട​​​​ത്. ചൂ​​​​ട് ഇ​​​​നി​​​​യും ഉ​​​​യ​​​​രു​​​​മെ​​​​ന്നാ​​​​ണ് മു​​​​ന്ന​​​​റി​​​​യി​​​​പ്പ്.

ഫ്രാ​​​​ൻ​​​​സും ക​​​​ടു​​​​ത്ത ചൂ​​​​ടി​​​​ൽ പൊ​​​​ള്ളു​​​​ക​​​​യാ​​​​ണ്. ഫ്രാ​​ൻ​​സി​​ൽ മ​​ര​​ണം 1000 പി​​ന്നി​​ട്ടു. ജൂ​​ൺ 18നു​​ശേ​​ഷം രാ​​ജ്യ​​ത്ത് 74 പേർ മു​​ങ്ങി​​മ​​രി​​ച്ചു. ക​​ടു​​ത്ത ചൂ​​ടി​​ൽ​​നി​​ന്നു ര​​ക്ഷ​​തേ​​ടി ജ​​ലാ​​ശ​​യ​​ങ്ങ​​ളി​​ൽ ഇ​​റ​​ങ്ങി​​യ​​വ​​രാ​​ണ് മ​​രി​​ച്ച​​ത്. ഫ്രാ​​ൻ​​സി​​​​ന്‍റെ കി​​​​ഴ​​​​ക്ക​​​​ൻ ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ൽ ശ​​​​നി​​​​യാ​​​​ഴ്ച എ​​​​ക്കാ​​​​ല​​​​ത്തെ​​​​യും ഉ​​​​യ​​​​ർ​​​​ന്ന താ​​​​പ​​​​നി​​​​ല രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി. ചി​​​​ല സ്ഥ​​​​ല​​​​ങ്ങ​​​​ളി​​​​ൽ 40 ഡി​​​​ഗ്രി സെ​​​​ൽ​​​​ഷ​​​​സി​​​​നും മു​​​​ക​​​​ളി​​​​ലാ​​​​യി​​​​രു​​​​ന്നു ചൂ​​​​ട്.

കി​​​​ഴ​​​​ക്ക​​​​ൻ ഇം​​​​ഗ്ല​​​​ണ്ടി​​​​ൽ 37.3 ഡി​​​​ഗ്രി സെ​​​​ൽ​​​​ഷ​​​​സാ​​​​ണ് വെ​​​​ള്ളി​​​​യാ​​​​ഴ്ച രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്. 1976ന് ​​​​ശേ​​​​ഷ​​​​മു​​​​ള്ള ഏ​​​​റ്റ​​​​വും കൂ​​​​ടി​​​​യ ചൂ​​​​ടാ​​​​ണ് വെ​​​​ള്ളി​​​​യാ​​​​ഴ്ച രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്. യു​​​​കെ​​​​യി​​​​ലെ ചൂ​​​​ടു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട മ​​​​ര​​​​ണ​​​​ങ്ങ​​​​ളു​​​​ടെ എ​​​​ണ്ണം നാ​​​​ലാ​​​​യി. ഇ​​​​റ്റ​​​​ലി​​​​യും ചു​​​​ട്ടു​​​​പൊ​​​​ള്ളു​​​​ക​​​​യാ​​​​ണ്. വെ​​​​നീ​​​​സ്, ഫ്ലോ​​​​റ​​​​ൻ​​​​സ്, ബൊ​​​​ളോ​​​​ഞ്ഞ, മി​​​​ലാ​​​​ൻ തു​​​​ട​​​​ങ്ങി​​​​യ ടൂ​​​​റി​​​​സം കേ​​​​ന്ദ്ര​​​​ങ്ങ​​​​ളു​​​​ൾ​​​​പ്പെ​​​​ടെ 18 ന​​​​ഗ​​​​ര​​​​ങ്ങ​​​​ളി​​​​ൽ റെ​​​​ഡ് അ​​​​ലർ​​​​ട്ട് പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

Tags : Firestorm European summer

Recent News

Corehub Up