x
ad
Mon, 29 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബംഗ്ലാദേശിൽ മൂന്നു പേർക്ക് വധശിക്ഷ


Published: June 29, 2026 04:55 AM IST | Updated: June 29, 2026 04:55 AM IST

ധാ​​​​ക്ക: ബം​​​​ഗ്ലാ​​​​ദേ​​​​ശി​​​​ൽ വ​​​​ലി​​​​യ രാ​​​​ഷ്‌​​​ട്രീ​​​​യ അ​​​​ട്ടി​​​​മ​​​​റി​​​​ക​​​​ൾ​​​​ക്ക് വ​​​​ഴി​​​​തെ​​​​ളി​​​​ച്ച 2024-ലെ ​​​​വി​​​​ദ്യാ​​​​ർ​​​​ഥി പ്ര​​​​ക്ഷോ​​​​ഭ​​​​ത്തി​​​​നി​​​​ടെ പ്ര​​​​തി​​​​ഷേ​​​​ധ​​​​ക്കാ​​​​രെ വെ​​​​ടി​​​വ​​​​ച്ചു കൊ​​​​ന്ന​ കേസി​​​​ൽ മു​​​​ൻ പോ​​​​ലീ​​​​സ് മേ​​​​ധാ​​​​വി​​​​യു​​​​ൾ​​​​പ്പെടെ മൂ​​​​ന്നു​ പേ​​​​ർ​​​​ക്ക് വ​​​​ധ​​​​ശി​​​​ക്ഷ. ബം​​​​ഗ്ലാ​​​​ദേ​​​​ശി​​​​ലെ പ്ര​​​​ത്യേ​​​​ക അ​​​​ന്താ​​​​രാ​​​ഷ്‌​​​ട്ര കു​​​​റ്റ​​​​കൃ​​​​ത്യ ട്രൈ​​​​ബ്യൂ​​​​ണ​​​​ലാ​​​​ണു ശി​​​​ക്ഷ വി​​​​ധി​​​​ച്ച​​​​ത്.

മു​​​​ൻ ധാ​​​​ക്ക മെ​​​​ട്രോ​​​​പൊ​​​​ളി​​​​റ്റ​​​​ൻ പോ​​​​ലീ​​​​സ് ക​​​​മ്മീ​​​​ഷ​​​​ണ​​​​ർ ഹ​​​​ബീ​​​​ബു​​​​ർ റ​​​​ഹ്മാ​​​​ൻ, മു​​​​ൻ ജോ​​​​യി​​​ന്‍റ് ക​​​​മ്മീ​​​​ഷ​​​​ണ​​​​ർ സു​​​​ദീ​​​​പ് കു​​​​മാ​​​​ർ ച​​​​ക്ര​​​​വ​​​​ർ​​​​ത്തി, അ​​​​ഡീ​​​​ഷ​​​​ണ​​​​ൽ ഡെ​​​​പ്യൂ​​​​ട്ടി ക​​​​മ്മീ​​​​ഷ​​​​ണ​​​​ർ മു​​​​ഹ​​​​മ്മ​​​​ദ് ഷാ ​​​​ആ​​​​ലം എ​​​​ന്നി​​​​വ​​​​ർ​​​​ക്കാ​​​​ണു കോ​​​​ട​​​​തി വ​​​​ധ​​​​ശി​​​​ക്ഷ. പ്ര​​​​തി​​​​ക​​​​ൾ നി​​​​ല​​​​വി​​​​ൽ ഒ​​​​ളി​​​​വി​​​​ലാ​​​​യ​​​​തി​​​​നാ​​​​ൽ ഇ​​​​വ​​​​രു​​​​ടെ അ​​​​സാ​​​​ന്നി​​​​ധ്യ​​​​ത്തി​​​​ലാ​​​​ണു വി​​​​ചാ​​​​ര​​​​ണ​​​​പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി കോ​​​​ട​​​​തി ശി​​​​ക്ഷ വി​​​​ധി​​​​ച്ച​​​​ത്. കേ​​​​സി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ട്ട അ​​​​ഞ്ചു പോ​​​​ലീ​​​​സ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ​​​​ക്ക് ത​​​​ട​​​​വു​​​​ശി​​​​ക്ഷ വി​​​​ധി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

2024 ഓ​​​​ഗ​​​​സ്റ്റ് അ​​​​ഞ്ചി​​​​ന് ധാ​​​​ക്ക​​​​യി​​​​ലെ ച​​​​ങ്ഖ​​​​ർ​​​​പു​​​​ൽ പ്ര​​​​ദേ​​​​ശ​​​​ത്ത് പോ​​​​ലീ​​​​സി​​​​ന്‍റെ വെ​​​​ടി​​​​യേ​​​​റ്റ് ആ​​​​റ് പ്ര​​​​തി​​​​ഷേ​​​​ധ​​​​ക്കാ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ട്ട സം​​​​ഭ​​​​വ​​​​ത്തി​​​​ലാ​​​​ണ് കോ​​​​ട​​​​തി​​​​വി​​​​ധി. 2024-​ൽ ​​​ബം​​​​ഗ്ലാ​​​​ദേ​​​​ശി​​​​ൽ അ​​​​ന്ന​​​​ത്തെ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ഷേ​​​ഖ് ഹ​​​​സീ​​​​ന​​​​യ്‌​​​​ക്കെ​​​​തി​​​​രേ തു​​​​ട​​​​ങ്ങി​​​​യ വി​​​​ദ്യാ​​​​ർ​​​​ഥി​​​​പ്ര​​​​ക്ഷോ​​​​ഭ​​​​ത്തി​​​​ൽ ആ​​​​യ​​​​രി​​​​ത്ത​​​​ല​​​​ധി​​​​കം പേ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ട്ടി​​​​രു​​​​ന്നു. പ്ര​​​​ക്ഷോ​​​​ഭ​​​​ത്തി​​​​നൊ​​​​ടു​​​​വി​​​​ൽ ഷെ​​​​യ്ഖ് ഹ​​​​സീ​​​​ന​​​​യ്​​​​ക്ക് രാ​​​ജി​​​വ​​​ച്ച് രാ​​​ജ്യം​​​വി​​​ടേ​​​ണ്ടി വ​​​ന്നു

Tags :

Recent News

Corehub Up